തൃശൂര്‍: ഭരണകൂട ഭീകരതക്കെതിരെ നര്‍മദ തീരത്ത്് ആറുദിവസമായി നിരാഹാര സമരം നടത്തുന്ന മേധാപട്കർക്കും കുടിയൊഴിപ്പിക്കപ്പെടുന്ന ദരിദ്ര ജനവിഭാഗങ്ങൾക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്‍.എ.പി.എം കേരള ഘടകം ഉപവാസം സംഘടിപ്പിച്ചു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിെൻറ ഉയരം 139 മീറ്ററാക്കി ഉയര്‍ത്തിയാൽ 40,000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും ലക്ഷക്കണക്കിന് ജനങ്ങളുടെ കൃഷിയും ജീവനോപാധികളും വെള്ളത്തിലാകുമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ഉപവാസം മുന്‍മേയര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. എല്ലാവരുെടയും വികസനമല്ല, അംബാനി --അദാനിമാരുടെ വികസനമാണ് മോദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എ.പി.എം സംസ്ഥാന കോഒാഡിനേറ്റര്‍ പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. ജോർജ് പുലിക്കുത്തിയില്‍, മെജു ഇസ്‌മായില്‍, അമ്മിണി, ജയപ്രകാശ്, ഗിരീശന്‍, ജിയോ ജോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.