അംഗീകാര നിറവില്‍ ഗുരുവായൂർ എൽ.എഫ്​ കോളജ്

ഗുരുവായൂര്‍: കേന്ദ്ര മാനവവിഭവശേഷി വകുപ്പിെൻറ നാഷനല്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ്ങില്‍ 49ാം സ്ഥാനം ലഭിച്ചതിെൻറ ആഹ്ലാദത്തിൽ ലിറ്റില്‍ ഫ്ലവര്‍ കോളജ്. ഈ പട്ടികയില്‍ ഇടം നേടിയ കേരളത്തിലെ കോളജുകളില്‍ ആറാം സ്ഥാനം എൽ.എഫിനാണ്. യു.ജി.സിയുടെ പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് അംഗീകാരത്തിന് തൊട്ടുപിറകെയാണ് പുതിയ അംഗീകാരം തേടിയെത്തിയത്. നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡും സി.ജി.പി.എ 3.52 പോയൻറും കോളജ് നേടിയിട്ടുണ്ട്. 1955ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയുടെ കീഴിലാണ് കോളജ് ആരംഭിച്ചത്. 1957 മുതല്‍ കേരള യൂനിവേഴ്സിറ്റിയുടെ കീഴിലായി. 1968 മുതല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലാണ്. 25 കോഴ്സുകളിലും എട്ട് പ്രോഗ്രാമുകളിലുമായി 2000ലേറെ വിദ്യാര്‍ഥിനികളാണ് ഇപ്പോഴുള്ളത്. 13 കോഴ്സുകള്‍ എയ്ഡഡും മറ്റുള്ളവ സ്വാശ്രയവുമാണ്. മാനേജര്‍ സിസ്റ്റര്‍ ഡോ. റോസ് അനിത, പ്രിന്‍സിപ്പല്‍ ഡോ. ട്രീസ ഡൊമിനിക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മോളി ക്ലെയര്‍ എന്നിവരാണ് കോളജിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.