കൊടുങ്ങല്ലൂര്‍: എസ്.ബി.ഐ- എസ്.ബി.ടി ലയനത്തിന്‍െറ ഭാഗമായി താല്‍കാലിക ജീവനക്കാരനെ പിരിച്ചുവിട്ട നടപടി ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി. കൊടുങ്ങല്ലൂര്‍ മേഖലയില്‍ എസ്.ബി.ടി. കൈക്കൊണ്ട ആദ്യ നടപടിയാണ് എതിര്‍പ്പിനത്തെുടര്‍ന്ന് റദ്ദാക്കിയത്. കൊടുങ്ങല്ലൂര്‍ എസ്.ബി.ടിയില്‍ അഞ്ചുവര്‍ഷമായി താല്‍കാലിക ജീവനക്കാരനായിരുന്ന യുവാവിനെ പിരിച്ചുവിട്ടിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എംപ്ളോയീസ് യൂനിയന്‍ മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിരിച്ചുവിട്ടയാളെ തിരിച്ചെടുത്തത്. അതേസമയം, എസ്.ബി.ടിയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ ആശങ്കയിലാണ്. ഇവരില്‍ 15 വര്‍ഷത്തിലേറെ സര്‍വിസുള്ളവരുമുണ്ട്. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന നിലപാടിലാണ് എംപ്ളോയീസ് യൂനിയനടക്കമുള്ള സംഘടനകള്‍. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷം ഏജന്‍സികള്‍ക്ക് പുറം കരാര്‍ നല്‍കാനുളള നീക്കമാണ ്നടക്കുന്നത്. ബാങ്കുകളുടെ ലയനത്തോടെ എസ്.ബി.ടിയിലെ 2000 ത്തോളം പേരെ ഒക്ടോബര്‍ മാസം പിരിച്ചുവിടണമെന്നാണ് എസ്.ബി.ഐ നിര്‍ദേശമത്രേ. ഇതിനെതിരെ ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രക്ഷോഭ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.