തൃശൂര്‍: അര്‍ധരാത്രി മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിച്ചത് ചോദ്യം ചെയ്ത സ്ത്രീകളെ ക്വാറി ഉടമ ഗുണ്ടകളെ വിട്ട് മര്‍ദിച്ചെന്ന് പരാതി. വലക്കാവില്‍ നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് പൂട്ടിയ ഗ്രാനൈറ്റ്സിനെതിരെയാണ് പരാതി. വലക്കാവ് സ്വദേശികളായ സിജി (29), രത്നം (58) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രത്നത്തിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീടിനോട് ചേര്‍ന്ന വനഭൂമിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പണി നടത്തുകയായിരുന്നു. ശബ്ദം ഉയര്‍ന്നതോടെ പരിസരവാസികളായ സ്ത്രീകള്‍ ഇതു ചോദ്യംചെയ്തു. ഇതോടെ ക്വാറി ഉടമയെ ഫോണില്‍ വിളിച്ചശേഷം ചിലര്‍ മര്‍ദിക്കുകയായിരുന്നു. പാറമടകള്‍ക്കെതിരെ സമരം ചെയ്തതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ മലയോര സംരക്ഷണ സമിതി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.