കൊടുങ്ങല്ലൂര്‍: ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ജീവനക്കാരായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. വഴുതല പമ്പ് ഹൗസിലെ ഓപറേറ്റര്‍ എടവിലങ്ങ് കാര തോപ്പില്‍ സുനില്‍കുമാര്‍ (46) ഭാര്യ ശാലിനി (36) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച നാലോടെ അഴീക്കോട് ജെട്ടിക്ക് സമീപമാണ് സംഭവം. അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷന് കിഴക്ക് ഭാഗത്ത് ശാലിനി മീറ്റര്‍ റീഡിങ് എടുക്കുന്നതിനിടെ കുറച്ചുപേര്‍ അടുത്തത്തെി. മദ്യപിച്ചിരുന്ന സംഘം ശാലിനിയെ ശല്ല്യം ചെയ്യാന്‍ ശ്രമിക്കുകയും ശാലിനിയോടൊപ്പമത്തെിയ ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുകയും ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമം നടത്തിയത്. സുനില്‍കുമാറിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ശാലിനിക്കും മര്‍ദനമേറ്റു. കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. ഷാഫി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.