അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ഉപേക്ഷിക്കണം –ശാസ്ത്രവേദി

തൃശൂര്‍: അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി ഉപേക്ഷിക്കണമെന്ന് ശാസ്ത്രവേദി ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. നെഹ്റു ജയന്തി ദിനത്തില്‍ ‘നെഹ്റുവിന്‍െറ ശാസ്ത്രവീക്ഷണം’ വിഷയത്തില്‍ സെമിനാര്‍ നടത്താനും ‘മാലിന്യ നിര്‍മാര്‍ജന പദ്ധതി’കളെ കുറിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ബോധവത്കരണം തീരുമാനിച്ചു. ഡി.സി.സി ജന. സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ. ജയിംസ് പോള്‍ അധ്യക്ഷത വഹിച്ചു. നീല്‍ ടോം, യു.എസ്. മോഹനന്‍, എം. സനല്‍കുമാര്‍, ഐ. മുഹമ്മദ്, എ.എം. ജെയ്സണ്‍, സജിത് കുമാര്‍ വെള്ളറക്കാട് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. ജയിംസ് പോള്‍ (ജില്ലാ പ്രസി.), എം. സനല്‍കുമാര്‍ (ജില്ലാ സെക്ര.), യു.എസ്. മോഹനന്‍ (ട്രഷ.), നീല്‍ടോം, എ.എം. ജെയ്സണ്‍, ഡോ. മുരളി (വൈസ് പ്രസി.), തോമസ് സ്കറിയ, ഐ. മുഹമ്മദ്, രാമചന്ദ്രന്‍ പുതൂര്‍ക്കര (ജോ. സെക്ര.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.