വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കരുമത്രയില്‍ വ്യാജ പെര്‍മിറ്റ് നിര്‍മിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് കടത്തിയതായി ഭൂഗര്‍ഭശാസ്ത്ര വകുപ്പ് കണ്ടത്തെി. അനധികൃത മണ്ണെടുപ്പിനെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി. പൗലോസ്, സതീഷ് എന്നിവര്‍ക്കെതിരെയാണ് തൃശൂരിലെ ജിയോളജിസ്റ്റ് ഡോ. സൂരജ് പരാതി നല്‍കിയത്. 80 മണ്ണെടുപ്പ് പെര്‍മിറ്റ് പാസുകള്‍ തീയതി മാറ്റി കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്താണ് വ്യാജ പാസ് നിര്‍മിച്ചത്. മണ്ണെടുപ്പ് അപേക്ഷകള്‍ പഞ്ചായത്ത് ഭരണസമിതി തള്ളിയതിനാല്‍ അപേക്ഷകര്‍ കോടതിയെ സമീപിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നിബന്ധനകള്‍ക്ക് വിധേയമായി ജിയോളജി വകുപ്പ് 80 പാസുകള്‍ അനുവദിച്ചത്. എന്നാല്‍, ഈ പാസുകളുപയോഗിച്ച് മണ്ണ് ലോബി വ്യാജ പാസുകള്‍ നിര്‍മിക്കുകയായിരുന്നു. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. അളവില്‍ കൂടുതല്‍ മണ്ണെടുത്ത് കടത്തിയതായി കണ്ടത്തെി. വ്യാജ പാസ് നിര്‍മിച്ചതുള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.