ഇരിങ്ങാലക്കുട: ജില്ല സ്കൂള്‍ ഗെയിംസ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വോളിബാള്‍ മത്സരത്തില്‍ ചാലക്കുടി ഉപജില്ലക്ക് ഒന്നാം സ്ഥാനം. ചേര്‍പ്പ് രണ്ടാം സ്ഥാനവും വലപ്പാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം വോളിബാള്‍ മത്സരത്തില്‍ ചേര്‍പ്പ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം തൃശൂര്‍ വെസ്റ്റും മൂന്നാം സ്ഥാനം മാളയും സ്വന്തമാക്കി. ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാള ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും തൃശൂര്‍ ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഷട്ടില്‍ ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും ചാലക്കുടി രണ്ടാം സ്ഥാനവും തൃശൂര്‍ ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി.ബാസ്ക്കറ്റ് ബാള്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാലക്കുടി ഒന്നാം സ്ഥാനവും തൃശൂര്‍ ഈസ്റ്റ് രണ്ടാം സ്ഥാനവും തൃശൂര്‍ വെസ്റ്റ് മൂന്നാം സ്ഥാനവും നേടി. തൃശൂര്‍ ഈസ്റ്റിനാണ് കബഡി ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടക്കും മൂന്നാം സ്ഥാനം ചേര്‍പ്പിനുമാണ്. ഹാന്‍ഡ്ബാള്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാള ഒന്നും ഇരിങ്ങാലക്കുട രണ്ടും ചാലക്കുടി മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഹാന്‍ഡ് ബാള്‍ മത്സരത്തില്‍ ചാലക്കുടി ഒന്നാം സ്ഥാനവും മാള രണ്ടാം സ്ഥാനവും കുന്നംകുളം മൂന്നാം സ്ഥാനവും സ്വന്തമാക്കി. പ്രൗഢ തുടക്കം ഇരിങ്ങാലക്കുട: ജില്ലാ സ്കൂള്‍ ഗെയിംസിന് പ്രൗഢഗംഭീര തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബിജു ലാസര്‍, ഡോണ്‍ ബോസ്കോ സ്കൂള്‍ മാനേജര്‍ റെക്ടര്‍ ഫാ. തോമസ് പൂവേലിക്കല്‍, ജില്ലാ സ്പോര്‍ട്സ് കോഓഡിനേറ്റര്‍ എം.പി. ഫ്രാന്‍സിസ്, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എം.പി. അനില്‍കുമാര്‍, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ എ.കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.