ദേശമംഗലം തെരഞ്ഞെടുപ്പ് ചൂടില്‍: സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തില്‍ വീണ്ടും തെരഞ്ഞെടുപ്പാവേശം. യു.ആര്‍. പ്രദീപ് എം.എല്‍.എയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന പല്ലൂര്‍ ഈസ്റ്റ് വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 21ന് നടക്കും. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റും മുന്‍ അംഗവുമായ കെ. പ്രേമനാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ആര്‍. പ്രദീപിനോട് 37 വോട്ടുകള്‍ക്കാണ് പ്രേമന്‍ തോറ്റത്. പ്രേമനിലൂടെ തന്നെ മറുപടി നല്‍കുകയാണ് യു.ഡി.എഫ് ലക്ഷ്യം. അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജുമായ കെ.എസ്. രാജീവിന് പ്രേമന്‍ പത്രിക നല്‍കി. നിയുക്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷെഹീര്‍ ദേശമംഗലം, യു.ഡി.എഫ് നേതാക്കളായ പി.ഐ. ഷാനവാസ്, കെ.ആര്‍. സനാതനന്‍, കെ.എ. സലീം, പി.എസ്. ലക്ഷ്മണന്‍, അജിത കൃഷ്ണന്‍ കുട്ടി, കെ.കെ. അലി, ഷിഹാബ്, പി.എ. അബ്ദുസ്സലാം, മുസ്തഫ തലശ്ശേരി, റസാഖ് മോന്‍, റഹ്മത്ത് ബീവി, നിഷ, ബീന ഗോപന്‍ തുടങ്ങിയവരും പ്രേമനോടൊപ്പം ഉണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ചേലക്കര ഏരിയാ പ്രസിഡന്‍റ് കെ. ജയരാജാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. സീറ്റ് നഷ്ടപ്പെട്ടാല്‍ തിരിച്ചടിയാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. നേതാക്കളായ വി. ഗംഗാധരന്‍, സക്കീര്‍ ഹുസൈന്‍, കെ.എസ്. ദിലീപ്, സുകുമാരന്‍, സി.എസ്. അബ്ദുറഹ്മാന്‍ എന്നിവരോടൊപ്പമത്തെി ജയരാജ് പത്രിക സമര്‍പ്പിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് രാജീവ് ആലയത്താണ് ബി.ജെ.പി സ്ഥാനാര്‍ഥി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ രാജീവന്‍, സന്തോഷ് വരവട്ടൂര്‍, ഉണ്ണികൃഷ്ണന്‍, രാജേഷ്, സോമനാഥന്‍ എന്നിവര്‍ പങ്കെടുത്തു. ഒരു കാലത്ത് സി.പി.എമ്മിന്‍െറ കോട്ടകളിലൊന്നായിരുന്നു ദേശമംഗലം. മൂന്നര പതിറ്റാണ്ട് ഇടതുമുന്നണി ഭരിച്ച പഞ്ചായത്തിന്‍െറ രാഷ്ട്രീയ ചിത്രമാകെ മാറിയ സ്ഥിതിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തിലെ ഒമ്പതില്‍ ഇടതിന് ഭരണം നഷ്ടപ്പെട്ട രണ്ട് പഞ്ചായത്തുകളിലൊന്നാണ് ദേശമംഗലം. ഒറ്റ സീറ്റിന്‍െറ വ്യത്യാസത്തിലാണ് ഭരണ നഷ്ടം. ആകെയുള്ള 15 സീറ്റുകളില്‍ യു.ഡി.എഫിന് എട്ട്, എല്‍.ഡി.എഫ് ഏഴ് സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 64 വോട്ട് മാത്രം നേടിയ ബി.ജെ.പി ഇത്തവണ വന്‍ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണത്തിന് സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. ആറാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. 22നാണ് വോട്ടെണ്ണല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.