തൃശൂര്‍: പൊലീസ് അക്കാദമിയില്‍ ദേശീയ ഗെയിംസിനായി ഒരുക്കിയ ഷൂട്ടിങ് റേഞ്ച് സംരക്ഷിക്കാന്‍ അടിയന്തരമായി പൊലീസ് അക്കാദമിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കായിക താരങ്ങള്‍ക്ക് പരിശീലന സൗകര്യത്തിനും പൊലീസിന് ലോങ് റേഞ്ച് ഷൂട്ടിങ്ങിന് പര്യാപ്തമാകുംവിധം ഘടന മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനുഗൗഡര്‍, ജസ്റ്റിസ് ആന്‍റണി ഡൊമിനിക് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഗെയിംസിന് ശേഷം ഷൂട്ടിങ് റേഞ്ചിലെ ഉപകരണങ്ങള്‍ പൊലീസ് അക്കാദമിക്ക് കൈമാറാന്‍ കലക്ടര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് നടപടിയെടുത്തില്ളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റേഞ്ച് സംരക്ഷിക്കുന്നില്ളെന്നാരോപിച്ച് ഡി.സി.സി ജന. സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടത്. ലോങ് റേഞ്ച് പാത്തികള്‍ കോണ്‍സ്റ്റബ്ള്‍, എസ്.ഐ ട്രെയിനികള്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ട്രാപ് ആന്‍ഡ് സ്കീറ്റ് മത്സരങ്ങള്‍ക്കായി ഉപയോഗിച്ച ഷോട്ട്ഗണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് അക്കാദമിക്ക് കൈമാറണം. കായിക താരങ്ങള്‍ക്ക് സുരക്ഷാ പരിശോധനക്ക് ശേഷം അനുമതി നല്‍കാം. ഇവരില്‍നിന്ന് നിശ്ചിത ഫീസ് ഈടാക്കണം. ആറ് ഫയറിങ് പാത്തികളില്‍ മൂന്നെണ്ണം പൊലീസിനും മൂന്നെണ്ണം കായിക താരങ്ങള്‍ക്കും ഉപയോഗിക്കാം. പൊലീസിന് ലോങ് റേഞ്ച് ഷൂട്ടിങ്ങിനായി ഇപ്പോഴുള്ള മൂന്നു ഫയറിങ് പാത്തികള്‍ പുന$സ്ഥാപിക്കാവുന്നവിധം രൂപമാറ്റം വരുത്തണം. എസ്.ഐ ട്രെയിനികളുടെ പാഠ്യപദ്ധതിയില്‍ ഷൂട്ടിങ് ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.