മേധ എത്തി; ആവേശമായി ക്വാറിവിരുദ്ധ സമരം

തൃശൂര്‍: നടത്തറ അച്ചന്‍കുന്നിലെ ക്വാറികളുടെയും പാറമടകളുടെയും പട്ടയം റദ്ദാക്കാനുള്ള കലക്ടറുടെ തീരുമാനത്തെ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ സ്വാഗതം ചെയ്തു. ഈ തീരുമാനം ഉടന്‍ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മലയോരസംരക്ഷണ സമിതി കലക്ടറേറ്റ്പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മേധാ പട്കര്‍. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതും ജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്നതുമായി എല്ലാവിധ ഖനനപ്രവര്‍ത്തനങ്ങള്‍ക്കും നിരോധമുണ്ട്. ഇത് നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ തയാറാകണം. മുളയം ഗ്രാമവാസികളുടെ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മേധാ പട്കര്‍ സമരം പൂര്‍ണ വിജയത്തിലത്തെിയശേഷം ഗ്രാമത്തിലേക്ക് വരുമെന്ന് അറിയിച്ചു. സര്‍ക്കാറിന്‍െറ വാഗ്ദാന ലംഘനത്തിനെതിരെ കഴിഞ്ഞ 28ന് കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച സമരം തുടരുകയാണ്. മൂന്ന് ക്രഷറുകളുടെ പട്ടയം റദ്ദാക്കാനുള്ള നിര്‍ദേശം കലക്ടര്‍ നല്‍കിയെങ്കിലും ഇക്കാര്യം അറിയിച്ചിട്ടില്ളെന്ന് മലയോര സംരക്ഷണസമിതി അറിയിച്ചു. കലക്ടറുമായി ചര്‍ച്ചക്ക് ശ്രമിക്കുകയാണ്. പട്ടയം റദ്ദാക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. അതേസമയം, പാറമടകളും ക്രഷറുകളും പൂട്ടിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരവും തുടരുകയാണ്. അഞ്ചുമാസമായി പൂട്ടിക്കിടക്കുന്ന പാറമടകളും ക്രഷറുകളും തുറക്കണമെന്നും തങ്ങളുടെ തൊഴില്‍ സംരക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.