വടക്കാഞ്ചേരി: നഗരസഭയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കലക്ടര്‍ വിലയിരുത്തി. അടിസ്ഥാന സൗകര്യമില്ളെന്ന നഗരസഭ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ എ. കൗശിഗന്‍ സന്ദര്‍ശനം നടത്തിയത്. വടക്കാഞ്ചേരി നഗരസഭ ഓഫിസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന പഴയ വടക്കാഞ്ചേരി പഞ്ചായത്ത് ഓഫിസ്, നഗരസഭ കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ കണ്ടത്തെിയ ഗവ. ഫാഷന്‍ സ്കൂളിന്‍െറയും ആനപറമ്പ് സ്കൂളിന്‍െറയും സ്ഥലങ്ങള്‍, നഗരസഭയുടെ താല്‍ക്കാലിക പ്രവര്‍ത്തനത്തിനായി പൊലീസ് സ്റ്റേഷന് മുന്നിലെ ഗവ. കെട്ടിട സമുച്ചയത്തിലെ രണ്ടും മൂന്നും നിലകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ എന്നിവര്‍ കലക്ടറോട് പ്രശ്നങ്ങള്‍ വിശദീകരിച്ചു. കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.