ധനലക്ഷ്മി ബാങ്ക്: നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

തൃശൂര്‍: ധനലക്ഷ്മി ബാങ്ക് പ്രക്ഷോഭത്തിന്‍െറ ഭാഗമായ അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. വ്യാഴാഴ്ച പി.വി. മോഹനന്‍ ബാങ്കില്‍നിന്ന് വിമരിക്കേണ്ട ദിവസമാണ്. ബുധനാഴ്ച രാവിലെ സമരപ്പന്തലില്‍ എസ്.ഐ.ബി.ഒ.എയുടെ എട്ട് പ്രവര്‍ത്തകര്‍ സത്യഗ്രഹം നടത്തി. സമര സഹായ സമിതി ജന. കണ്‍വീനര്‍ എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എ.ബി.ഒ.എ പ്രതിനിധി ശശികുമാര്‍, എഫ്.ബി.ഒ.എ പ്രതിനിധി ആന്‍റണി ജോണ്‍സണ്‍, സി.ബി.ഒ.എ നേതാവ് നന്ദകുമാര്‍, ഐ.ഒ.ബി.ഒ.എ പ്രതിനിധി ഷാജി, സി.എസ്.ബി റിട്ടയറീസ് പ്രതിനിധി എന്‍.ഡി. നന്ദകുമാര്‍, എല്‍.ഐ.സി.ഇ.വി പ്രതിനിധി സി. രവീന്ദ്രനാഥ്, എസ്.ഐ.ബി.ഒ.എ നേതാവ് നിബി ബാബു, ബെഫി പ്രസിഡന്‍റ് സി.ജെ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.എന്‍. ബിജു, സലീം ചേനം, അലേഷ് നെല്ലായി എന്നിവര്‍ സമരപ്പന്തലില്‍ കവിതാലാപനം നടത്തി. വ്യാഴാഴ്ച സമരത്തിന് സമാപനം കുറിച്ച് നഗരം ചുറ്റി പ്രദക്ഷിണവും സമരപ്പന്തലില്‍ പൊതുയോഗവും നടക്കും. സി.ഐ.ടി.യു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം സമരപ്പന്തലില്‍ സത്യഗ്രഹികളെ സന്ദര്‍ശിക്കും. അനിശ്ചിതകാല ഉപവാസം നടത്തുന്ന ധനലക്ഷ്മി ബാങ്ക് സമര സഹായ സമിതി വ്യാഴാഴ്ച വൈകീട്ട് ബാങ്ക് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധ പ്രകടനവും അവിടെനിന്ന് സമരപ്പന്തലിലേക്ക് മാര്‍ച്ചും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.