7000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി മൊത്തവ്യാപാരി അറസ്റ്റില്‍

ചേര്‍പ്പ്: 7000 പാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൊത്തവ്യാപാരി അറസ്റ്റില്‍. മുകുന്ദപുരം കല്ലൂര്‍ ഞെള്ളൂര്‍ തെക്കുപുറം ഡേവിസാണ് (48) പിടിയിലായത്. വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നാണ് ചേര്‍പ്പ് എസ്.ഐ കെ. അഭിലാഷ്കുമാറിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. ജില്ലയിലെ 150ഓളം ചെറുകിട വ്യാപാരികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള പൂവ്, പച്ചക്കറി വാഹനങ്ങളിലാണ് പ്രതി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നത്. കൂടുതല്‍ കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഇയാള്‍ നല്‍കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ചേര്‍പ്പ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നേരത്തെ കേസുണ്ട്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ മാധവന്‍, മണി, വിശ്വനാഥന്‍, എക്സൈസ് സിവില്‍ ഓഫിസര്‍മാരായ കെ.കെ. രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വാഹനം തൃശൂര്‍ ഫസ്റ്റ്ക്ളാസ് കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.