മുട്ടക്കോഴി വിതരണ വിവാദം: പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന്

മാള: മുട്ടക്കോഴി വിതരണവുമായി ബന്ധപ്പെട്ട് അന്നമനടയില്‍ ഉയര്‍ന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പദ്ധതി പ്രകാരം വായ്പയും സബ്സിഡിയും ലഭിച്ച സ്വയംസഹായ സംഘങ്ങളിലെ വനിതകള്‍. 2014 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 79 വനിതകള്‍ക്കാണ് വെണ്ണൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് മുട്ടക്കോഴി വളര്‍ത്തലിനായി വായ്പ ലഭിച്ചത്. ഗ്രാമോദയം ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കീഴില്‍ ജെ.എല്‍.ജി ഗ്രൂപ്പുകളായി സംഘടിച്ച വനിതകള്‍ക്കാണ് വായ്പ നല്‍കിയത്. ഈ ഗ്രൂപ്പുകളാണ് അപേക്ഷ സമര്‍പ്പിച്ചതും ബാങ്ക് വായ്പ ലഭിച്ചതും. പദ്ധതിക്കാവശ്യമായ ധനസഹായം വായ്പയായി നല്‍കാമെന്ന് മാത്രമാണ് ബാങ്ക് ഉറപ്പ് നല്‍കിയത്. പദ്ധതി പ്രകാരം നബാര്‍ഡില്‍നിന്നാണ് സബ്സിഡി ലഭിക്കുകയെന്ന് ഗ്രൂപ്പുകള്‍ ബാങ്കിനെ ധരിപ്പിച്ചിരുന്നു. സബ്സിഡി സംബന്ധിച്ച് ഉറപ്പോ കൂട്, കോഴി, തീറ്റ എന്നിവയുടെ വിപണനമോ ബാങ്ക് ഏറ്റെടുത്തിരുന്നില്ല. മുട്ട ശേഖരണമോ വിപണനമോ ബാങ്കിന്‍െറ ഉത്തരവാദിത്തമല്ളെന്ന് പലവട്ടം വായ്പ എടുക്കുന്നവരെ ബോധ്യപ്പെടുത്തിയതാണ്. 2014 മാര്‍ച്ച് 31 വരെ വായ്പ വിതരണം ചെയ്ത ഗ്രൂപ്പുകളിലെ 59 വനിതകള്‍ക്ക് സബ്സിഡി ലഭ്യമായത്. സബ്സിഡി നല്‍കുന്നത് ബാങ്കല്ല നബാര്‍ഡാണ്. ബാങ്ക് വഴിയാണ് നബാര്‍ഡ് സബ്സിഡി നല്‍കുന്നത് എന്നത് സബ്സിഡി ലഭിക്കാത്ത 20 പേരെ ബോധ്യപ്പെടുത്തിയതാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഭരണാധികാരികളെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്നും 51 പേര്‍ ഒപ്പിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.