സ്വാതിതിരുനാള്‍ സംഗീത നൃത്തോത്സവം ഇന്ന് തുടങ്ങും

ഇരിങ്ങാലക്കുട: സംഗീതാസ്വാദകര്‍ ഏറെ കാത്തിരുന്ന സ്വാതിതിരുനാള്‍ സംഗീതനൃത്തോത്സവം വ്യാഴാഴ്ച ആരംഭിക്കും. നാദോപാസന സംഗീതസഭയും ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദര നാരായണ ചാരിറ്റബ്ള്‍ ട്രസ്റ്റും സംയുക്തമായാണ് സാഗീതോത്സവം സംഘടിപ്പിക്കുന്നത്. കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിനുസമീപം പ്രത്യേകം തയാറാക്കിയ വേദിയിലാണ് പരിപാടി. വൈകീട്ട് അഞ്ചിന് മൃദംഗ അരങ്ങേറ്റവും സംഗീതാരാധനയും നടക്കും. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നാദോപാസന പ്രസിഡന്‍റ് എം. കൃഷ്ണന്‍കുട്ടി മാരാര്‍ അധ്യക്ഷത വഹിക്കും. കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്കാരത്തിന് അര്‍ഹരായ സീനിയര്‍ വിഭാഗം ഹരികൃഷ്ണന്‍ മൂഴിക്കുളം, ജൂനിയര്‍ വിഭാഗം പൂജ നാരായണന്‍ കോഴിക്കോട് എന്നിവര്‍ക്ക് പുരസ്കാരം നല്‍കും. കൂടല്‍മാണിക്യം ദേവസ്വം അംഗം ശ്രീവല്ലഭന്‍ നമ്പൂതിരി, നഗരസഭാ കൗണ്‍സിലര്‍ അമ്പിളി ജയന്‍, എസ്.എന്‍.ജി.സി ട്രസ്റ്റ് വി.പി. മാധവമേനാന്‍, സി. നന്ദകുമാര്‍, സി. നാരായണന്‍കുട്ടി എന്നിവര്‍ സംസാരിക്കും. രാത്രി ഏഴിന് സംഗീതതരംഗം, ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ സ്വാതിതിരുനാള്‍ കൃതികളെക്കുറിച്ച് ഡോ. മാലിനി ഹരിഹരന്‍ പ്രഭാഷണം നടത്തും. സംഗീത കച്ചേരിയും നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുവാതിരക്കളിയും സംഗീത കച്ചേരിയും നടക്കും. ഡോ. ജയപ്രദ മേനോന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.