തൃശൂര്‍: പദ്ധതിവിഹിതത്തില്‍ കുറവുവരുത്തിയതില്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധം. കഴിഞ്ഞ വര്‍ഷം അനുവദിച്ച 36 കോടി ഈവര്‍ഷം 29 കോടിയാക്കിയതിനാല്‍ പദ്ധതികള്‍ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. പ്രതിവര്‍ഷം പത്തുശതമാനം അധികം തുക അനുവദിക്കേണ്ടപ്പോഴാണിത്. അതിനിടെ ബജറ്റിനുള്ള തയാറെടുപ്പ് നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം കാരണം മാറ്റിവെക്കേണ്ടി വന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പദ്ധതിവിഹിതം 28 ശതമാനം മാത്രമാണ് ചെലവഴിച്ചത്. പദ്ധതികളില്‍ അധികവും ഉദ്ഘാടനം ചെയ്തെങ്കിലും മിക്കതും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. എ.ഐ.വൈ വഴി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണവും പാതിവഴിയിലാണ്. പ്രസിഡന്‍റ് ഷീല വിജയകുമാറും വൈസ് പ്രസിഡന്‍റ് കെ.പി. രാധാകൃഷ്ണനും സര്‍ക്കാര്‍ ഫണ്ട് കുറച്ചതും കഴിഞ്ഞ ഭരണസമിതിയുടെ അനാസ്ഥകളും അക്കമിട്ടുനിരത്തി. നിര്‍മിതികേന്ദ്ര ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ല. പൂര്‍ത്തീകരിച്ചവക്ക് ഫണ്ട് നല്‍കാന്‍ ട്രഷറിയില്‍ പണമില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്സണ്‍ പറഞ്ഞു. അടിയന്തര പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി വാങ്ങാനായി ഒരുസംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കാന്‍ ധാരണയായി. ജില്ലാ ആശുപത്രിയുടെ വികസനത്തിനായി 50 ലക്ഷം രൂപ കൊച്ചിന്‍ ഷിപ്പിയാഡ് അനുവദിച്ചതായി പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.