പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പ്രദേശത്ത് ആരംഭിക്കുന്ന സ്വകാര്യ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജനവാസ കേന്ദ്രത്തില്‍ പന്നിവളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചാല്‍ ജലസ്രോതസ്സുകളും വായുവും മലിനപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. പന്നികളെ വളര്‍ത്താനുള്ള കൂടിന്‍െറ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന് കടങ്ങോട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പന്നിവളര്‍ത്തല്‍ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം തടയുന്നതിന് ആവശ്യമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി സി.യു. ഇബ്രാഹിംകുട്ടി (ചെയര്‍.), വി.എസ്. ശ്രീജന്‍ (ജന. കണ്‍.), ഉമേഷ് കൊടമന (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.