നഗരത്തില്‍ തീപിടിത്തം

തൃശൂര്‍: നഗരത്തില്‍ പട്ടാപ്പകല്‍ തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചക്ക് 2.55ന് വടക്കേബസ്സ്റ്റാന്‍ഡിനടുത്ത് മരയ്ക്കാര്‍ മോട്ടോഴ്സിന് മുന്നിലാണ് സംഭവം. ആദ്യം പ്രദേശത്തെ പുല്ലിനാണ് തീപിടിച്ചതെങ്കിലും പിന്നീട് സമീപം ചാക്കില്‍ സൂക്ഷിച്ചിരുന്ന വേസ്റ്റിലേക്ക് പടര്‍ന്നു. സ്വകാര്യ ബസുകള്‍ പാര്‍ക്കുചെയ്യുന്ന ഇടമാണിത്. തീയും പുകയും പ്രദേശമാകെ പരന്നതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് ഏറെനേരം പണിപ്പെട്ടാണ് തീയണച്ചത്. ഈ തീ അണച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് പോട്ടോറില്‍ പേപ്പര്‍ നിര്‍മാണകമ്പനിക്ക് തീപിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.