തൃപ്രയാര്‍: ആക്ട്സ് യൂനിറ്റ് പൂട്ടിക്കുമെന്ന് വലപ്പാട് സി.ഐ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ഭീഷണി മൂലം തൃപ്രയാര്‍ ആക്ട്സിന്‍െറ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച മുതല്‍ നിര്‍ത്തിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ആക്ട്സ് പ്രവര്‍ത്തകരോട് വലപ്പാട് സി.ഐ മോശമായി പെരുമാറുന്നതായി ഭാരവാഹികള്‍ പരാതിപ്പെട്ടു. കുറച്ചുകാലമായി പ്രവര്‍ത്തകരെ അവഗണിക്കുകയാണ്. ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണ് ഉചിതമെന്ന് പ്രസിഡന്‍റ് പി.കെ. സുഭാഷ് ചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ആക്ട്സിന്‍െറ അടിയന്തര എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അടുത്ത മാസം 13ന് ചേരുന്ന ആക്ട്സിന്‍െറ വിശേഷാല്‍ പൊതുയോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കും. കഴിഞ്ഞ ദിവസം ആക്ട്സിന്‍െറ പ്രവര്‍ത്തകരെ വലപ്പാട് സര്‍ക്കിള്‍ ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ഭീഷണി മുഴക്കിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കലക്ടറും എസ്.പിയുമാണ് ആക്ട്സിന് നേതൃത്വം നല്‍കുന്നത്. സുമനസ്സുകളുടെ സംഭാവന കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫാ.ഡേവിഡ് ചിറമ്മലിന്‍െറ സാന്നിധ്യത്തില്‍ ഭരത് സുരേഷ്ഗോപി ഉദ്ഘാടനം ചെയ്ത് ആക്ട്സ് ഇതുവരെ 4252 അപകടങ്ങളില്‍പെട്ട 5698 പേരെ ആശുപത്രിയിലത്തെിച്ചു. ഇതില്‍ 5279 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. 24 മണിക്കൂര്‍ സൗജന്യ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന് പ്രതിമാസം 70,000 രൂപ ചെലവുണ്ട്. സുപ്രീം കോടി നിയോഗിച്ച കമീഷന്‍ പോലും ആക്ട്സിന്‍െറ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് പഠനം നടത്തികഴിഞ്ഞിരിക്കെയാണ് യൂനിറ്റ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. അതേസമയം, രക്ഷാപ്രവര്‍ത്തന രംഗത്ത് സേവനം നടത്തുന്ന റോഡ് സുരക്ഷാ ജാഗ്രതാ സമിതിയെ കുറിച്ച് ആക്റ്റ്സ് പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇരുകൂട്ടരേയും വിളിച്ചുവരുത്തിയതെന്ന് സി.ഐ ആര്‍.രതീഷ് കുമാര്‍ പറഞ്ഞു. ഇരുസംഘടനകളും പരസ്പരം ആരോപണം ഉന്നയിക്കാതെ യോജിച്ച് മുന്നോട്ടു പോകണമെന്നാണ് താന്‍ നിര്‍ദേശിച്ചത്. റോഡപകടങ്ങളില്‍ ആക്ട്സ് നല്‍കുന്ന സേവനം മികച്ചതാണ്. ഇത് തുടരണം എന്നതാണ് യോഗത്തില്‍ താന്‍ ഉന്നയിച്ച ആവശ്യം. ആക്ട്സിനെതിരെ ഒരു വിധ ഭീഷണിയും തന്‍െറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ളെന്നും സി.ഐ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.