നീന്തല്‍ ഫീസ് ഉയര്‍ത്തി; കൈയേറ്റക്കാര്‍ക്ക് ഒത്താശ

തൃശൂര്‍: ഭരണസമിതിയില്ലാത്ത ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഏകപക്ഷീയ തീരുമാനമെടുക്കുന്നതായി പരാതി. നീന്തലിനുള്ള ഫീസ് കുത്തനെ ഉയര്‍ത്തുകയും ഇഷ്ടക്കാര്‍ക്ക് ആജീവനാന്ത അംഗത്വം എടുക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തുവെന്നാണ് പരാതി. നേരത്തേ, കരാര്‍ പുതുക്കിനല്‍കേണ്ടെന്ന് തീരുമാനമെടുത്ത വാടകക്കാരെ കരാര്‍ കാലാവധി കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും ഒഴിപ്പിച്ചിട്ടില്ല. നീന്തല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയത് പരിശീലിക്കാനത്തെുന്നവര്‍ക്ക് ഇരുട്ടടിയായി. നേരത്തേ വര്‍ഷത്തേക്ക് നീന്തല്‍ പാസിന് 3,000 രൂപയായിരുന്നു. ദിവസം ഒരാള്‍ക്ക് പരിശീലിക്കണമെങ്കില്‍ 30 രൂപ മതിയായിരുന്നു. എന്നാല്‍, ഇപ്പോഴത് 50 ആക്കി ഉയര്‍ത്തി. മാത്രമല്ല ആജീവനാന്ത അംഗത്വവും കൊടുത്തുതുടങ്ങി. ജനറല്‍ ബോഡി യോഗത്തിലേ ഫീസിന്‍െറ കാര്യത്തിലോ ആജീവനാന്ത അംഗത്വം കൊടുക്കുന്ന കാര്യത്തിലോ തീരുമാനമെടുക്കാവൂ എന്നിരിക്കെ ഭരണസമിതിയില്ലാതെ പ്രസിഡന്‍റ് ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുകയാണെന്നാണ് പരാതി. 10,000 രൂപക്കാണ് ആജീവനാന്ത അംഗത്വം കൊടുക്കുന്നത്. 20ലധികം പേര്‍ക്ക് നല്‍കിക്കഴിഞ്ഞു. കായികവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ നീന്തല്‍ക്കുളം ഉപയോഗിക്കുന്നുണ്ട്. കൃത്യമായ തീരുമാനമില്ലാതെ ആജീവനാന്ത അംഗത്വം നല്‍കുന്നത് ഭാവിയില്‍ സ്വിമ്മിങ് പൂളിന്‍െറ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാക്കുമെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് കൗണ്‍സില്‍ അംഗം ജോയ് വര്‍ഗീസ് പരാതി നല്‍കിയിട്ടുണ്ട്. ജനറല്‍ ബോഡി ചേര്‍ന്നിട്ട് രണ്ടുവര്‍ഷമായി. അംഗത്വം ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കൗണ്‍സിലിലാണ്. ഇപ്പോള്‍ കൗണ്‍സിലിനുള്ളത് നോമിനേറ്റഡ് പ്രസിഡന്‍റാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് വാടകക്ക് കൊടുത്തിരുന്ന കെട്ടിട ഉടമകള്‍ അനധികൃത കൈയേറ്റം നടത്തിയെന്നുള്ള ആക്ഷേപം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കൈയേറ്റം സ്ഥിരീകരിച്ചതിനത്തെുടര്‍ന്ന് ഇവര്‍ക്ക് ഇനി കരാര്‍ പുതുക്കിനല്‍കേണ്ടതില്ളെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ആറ് മാസം പിന്നിട്ടിട്ടും കരാര്‍ റദ്ദാക്കുകയോ വാടക ഈടാക്കുകയോ ചെയ്തിട്ടില്ല. ഈയിനത്തില്‍ കൗണ്‍സില്‍ നഷ്ടം സഹിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.