പാവറട്ടിയില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നു

പാവറട്ടി: പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തില്‍നിന്ന് ലഭിച്ച തുക ഉപയോഗിച്ച് ചെറുകിട കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ഖാദര്‍മോന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പഞ്ചായത്തിലെ തീരമേഖലകളായ ഒന്ന്, എട്ട്, ഒമ്പത്, 10, 11, 12 വാര്‍ഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍നിന്ന് 15 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ ഒമ്പത്, ആറ് വാര്‍ഡുകളിലെ രണ്ട് കിണറുകളില്‍നിന്ന് ഒന്ന്, എട്ട്, 10, 11 വാര്‍ഡുകളിലേക്കാണ് വെള്ളമത്തെിക്കുന്നത്. ഒന്ന്, 12, രണ്ട് വാര്‍ഡുകളിലേക്ക് കുണ്ടുവകടവിലുള്ള വാട്ടര്‍ അതോറിറ്റിയുടെ കിണറ്റില്‍നിന്നാണ് പമ്പ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തില്‍നിന്ന് ലഭിച്ചിട്ടുള്ള തുക ഉപയോഗിച്ച് ഒമ്പത്, 10 വാര്‍ഡുകളിലേക്ക് മാത്രമായി സ്ഥലം കണ്ടത്തെി കിണര്‍ നിര്‍മിച്ച് വെള്ളമത്തെിക്കും. ആറാം വാര്‍ഡിലെ പുഞ്ചിരി നഗറിലെ നിലവിലെ കിണറില്‍നിന്നുള്ള വെള്ളം എട്ടാം വാര്‍ഡിലേക്കും മരുതയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം വളപ്പിലുള്ള കിണറില്‍നിന്ന് 11ാം വാര്‍ഡിലേക്കും ഭാഗികമായി 12ലും വെള്ളമത്തെിക്കും. കുണ്ടുവകടവിലുള്ള വാട്ടര്‍ അതോറിറ്റിയുടെ കിണറില്‍നിന്ന് 12ലെ ബാക്കിയുള്ള ഭാഗത്തേക്കും ഒന്നാം വാര്‍ഡിലേക്കും വെള്ളം നല്‍കും. ഗുണനിലവാരം അല്‍പം കുറവുള്ള കപ്പാരത്തുപടിയെ കിണറില്‍നിന്നുള്ള വെള്ളവും വേണ്ടവിധം ഉപയോഗിക്കാനുള്ള പദ്ധതികളും രൂപവത്കരിക്കുമെന്നും ഇതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും കരുതുന്നതായി പ്രസിഡന്‍റ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.