ചാവക്കാട്: നഗരം ഭരിക്കുന്നത് ആരെന്നു ചോദിച്ചാല്‍ നഗരവാസികള്‍ പറയുന്ന മറുപടി തെരുവനായ്ക്കളാണെന്നാണ്. ഏതുസമയത്തും ഓടിച്ചിട്ട് കടിക്കാന്‍ തയാറായി വിലസുന്ന നായ്ക്കള്‍ക്കിടയില്‍ ഉള്ള് കിടുങ്ങിയാണ് നഗരത്തില്‍ കാല്‍നട യാത്ര. നഗരത്തിലെ ക്രമസമാധാനം തെരുവ്നായ്ക്കള്‍ തകര്‍ത്തിട്ടും നഗരസഭാ അധികൃതര്‍ക്ക് കുലുക്കമില്ല. ചാവക്കാട് നഗരത്തിലെ പൊതുജനം കൂടുതലായി വന്നത്തെുന്ന പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങള്‍ തെരുവു നായ്ക്കളുടെ ആവാസ കേന്ദ്രങ്ങളായി. ചാവക്കാട് താലൂക്കോഫിസ് വളപ്പാണ് പ്രധാന കേന്ദ്രങ്ങളിലൊന്ന്. ചാവക്കാട് പൊലീസ് സ്റ്റേഷന്‍ വളപ്പാണ് മറ്റൊരിടം. നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരം, വടക്കേ ബൈപാസ് ജങ്ഷന്‍, വഞ്ചിക്കടവിലെ ഇറച്ചി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജനങ്ങളുടെ പേടി സ്വപ്നമാണ് നായ്ക്കള്‍. നേരം ഇരുട്ടിയാല്‍ ഇവിടങ്ങളില്‍ നിന്നും പുറത്തിറങ്ങുകയായി ഇവ. പിന്നെ നഗരം കൈയടക്കും. ഇരുചക്ര വാഹന യാത്രികരെ ഓടിക്കും. രാത്രി നടക്കാന്‍ പേടിയാണെന്ന് നാട്ടുകാര്‍. ചാവക്കാട് എം.ആര്‍.ആര്‍ എം സ്കൂള്‍ സ്റ്റേഷനു തൊട്ടടുത്താണ്. ഈ തെരുവ്നായ്ക്കള്‍ക്ക് പേ വിഷബാധയേറ്റാല്‍ പോലും അറിയാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവ പെറ്റുപെരുകുന്നത് തടയാന്‍ ഒരു നടപടിയും നിലവിലില്ലാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.