ചാവക്കാട്: നഗരത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ശാസ്ത്രീയ ക്രമീകരണമുണ്ടാക്കണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം കര്‍ശനമായി നടപ്പാക്കുക, അഞ്ച് റോഡുകള്‍ സംഗമിക്കുന്ന ട്രാഫിക് ഐലന്‍ഡില്‍ സിഗ്നല്‍ സ്ഥാപിക്കുക, മുല്ലത്തറ ജങ്ഷന്‍ വികസിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തിയ പ്രമേയം എന്‍.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് അവതരിപ്പിച്ചത്. പ്ര¤േമയം ജില്ലാ കലക്ടര്‍ക്ക് കൈമാറും. സംസ്ഥാനത്ത് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള കര്‍ശന നടപടിയെടുക്കാന്‍ തടസ്സമാകുന്ന ദുര്‍ബല നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി തോമസ് ചിറമല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കല്യാണമണ്ഡപങ്ങളിലെ ശുചിത്വം ഉറപ്പു വരുത്തുക, അമിതമായ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുക, മനി സിവില്‍ സ്റ്റേഷനിലെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അളവുതൂക്ക ഓഫിസ് താഴത്തെ നിലയിലേക്ക് മാറ്റുക, മിനി സിവില്‍ സ്റ്റേഷനിലെ ടോയ്ലറ്റുകളുടെ ശോച്യാവസ്ഥക്കും ദുര്‍ഗന്ധത്തിനും പരിഹാരമുണ്ടാക്കുക, തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചു. പുതിയ റേഷന്‍ കാര്‍ഡിന്‍െറ കമ്പ്യൂട്ടര്‍ പകര്‍പ്പുകള്‍ അടുത്തയാഴ്ച മുതല്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുമെന്ന് സപൈ്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ടാകും. കനോലി കനാല്‍, ദേശീയപാത, പുറമ്പോക്ക് കൈയേറ്റങ്ങള്‍ കണ്ടത്തൊന്‍ തീരദേശമേഖലയില്‍ സമ്പൂര്‍ണ റീസര്‍വേ നടത്താനാവശ്യമായ സംഘത്തെ നല്‍കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടതായി തഹസില്‍ദാര്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിക്കാതെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനെതിരെയും റോഡുവശങ്ങളില്‍ കേബ്ള്‍ ഇടാന്‍ യാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ റോഡുവശം കുഴിക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. റോഡരികുകളിലെ പൊന്തകാടുകള്‍ വെട്ടിത്തെളിക്കാനും കാനകള്‍ വൃത്തിയാക്കാനും പി.ഡബ്ള്യു.ഡി വിഭാഗം കത്തുനല്‍കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. കടലോരത്തെ കാറ്റാടി മരങ്ങള്‍ക്കിടയിലെ അനധികൃത നിര്‍മാണം തടയാന്‍ ഫോറസ്റ്റ് വിഭാഗം നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീക്ക് അറിയിച്ചു. തോമസ് ചിറമ്മല്‍ അധ്യക്ഷത വഹിച്ചു. പുന്നയുര്‍ പഞ്ചായത്ത് പ്രസിഡന്‍റ് നഫീസകൂട്ടി വലിയകത്ത്, എം.കെ. ഷംസുദ്ദീന്‍, കേരളാ കോണ്‍ഗ്രസ് ബി പ്രതിനിധി ടി.പി. ഷാഹു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.