ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാറും അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയും കാട്ടൂര്‍ ആശുപത്രിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ശങ്കരനാരായണന്‍. ബ്ളോക് പഞ്ചായത്തിന്‍െറ കീഴിലുള്ള കാട്ടൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍െറ പശ്ചാത്തലമൊരുക്കുന്നതിന് ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് സാധ്യമാകുന്ന എല്ലാം ചെയ്തിട്ടുണ്ട്. ഭരണസമിതി ചുമതലയേറ്റെടുത്ത 2010 മുതല്‍ 2015 വരെ 20, 36,025 രൂപ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചിലവഴിച്ചു. ഈവര്‍ഷം 2,67,327രൂപയും വകയിരുത്തിയിട്ടുണ്ട്. കിടത്തിച്ചികിത്സാ സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നിയമനം ബ്ളോക് പഞ്ചായത്തിന്‍െറ കീഴില്‍ വരുന്നതല്ളെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പ് ഡയറക്ടര്‍, ധനകാര്യമന്ത്രി, എം.എല്‍.എ, ഡി.എം.ഒ എന്നിവര്‍ക്ക് നിരന്തരം പരാതികളും നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് നിരവധി പരാതികളും നല്‍കിയിട്ടുണ്ട്. ഓരോ തവണ പരാതിയുമായി ചെല്ലുമ്പോഴും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയതല്ലാതെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. മാധ്യമങ്ങളിലൂടെ ചില പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ ആശുപത്രിയുടെ വികസനത്തിനായി 14 വര്‍ഷത്തിനിടയില്‍ എം.എല്‍.എ ഒരുരൂപ പോലും അനുവദിച്ചിട്ടില്ളെന്നും പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ആശുപത്രിയില്‍ എത്രയും വേഗം കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനാണ് ബ്ളോക് പഞ്ചായത്ത് ശ്രമമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.