ആരോരുമില്ലാത്തവര്‍ക്ക് ആശ്വാസം പകര്‍ന്ന് വിദ്യാര്‍ഥികള്‍

മത്തേല: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരുദിനം ചെലവഴിച്ച് വിദ്യാര്‍ഥികള്‍ ഗാന്ധിജയന്തി ആചരിച്ചു. എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറിയിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് മത്തേലയിലെ ദയ വൃദ്ധസദനത്തില്‍ വേറിട്ട രീതിയില്‍ ഗാന്ധി ജയന്തി ആചരിച്ചത്. അന്തേവാസികള്‍ പാട്ടും കഥകളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വൃദ്ധസദനത്തിലേക്ക് വീല്‍ചെയറും ഫാനും വിദ്യാര്‍ഥികള്‍ സമ്മാനിച്ചു. കൂടാതെ ഇവര്‍ക്കായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ ദയ സെക്രട്ടറി നസീമ ജലീല്‍ ഏറ്റുവാങ്ങി. ലീഡര്‍മാരായ ശ്രീരാഗ്, ഉത്തര, ശ്രേയ, അര്‍ജുന്‍, പ്രിന്‍സിപ്പല്‍ ഡീറ്റോ അഗസ്റ്റിന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.കെ. ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.