തൃശൂര്‍: കാരണവര്‍ പട്ടം മാറ്റിവെച്ച് പ്രായം മറന്ന്, ബാല്യത്തിലേക്ക് മടങ്ങി അവര്‍ നാടുകാണാനിറങ്ങി- 65 കഴിഞ്ഞ 650 ഓളം വൃദ്ധന്മാര്‍ ആ ഉല്ലാസയാത്ര ആസ്വദിച്ചു. തൃശൂര്‍ നഗരത്തില്‍ നിന്ന് പുറപ്പെട്ട വയോജനങ്ങളുടെ ഈ ഉല്ലാസയാത്രക്ക് പ്രത്യേകതകള്‍ പലതായിരുന്നു. വീട്ടിനുള്ളില്‍ തളയ്ക്കപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിനമായിരുന്നു ഇന്നലെ. അതിരാവിലെ എല്ലാവരും എത്തി. ദിവസങ്ങളായി പുറത്തിറങ്ങാതിരുന്നതിനാലാകാം അവരില്‍ പലര്‍ക്കും ആ യാത്രയും ഒത്തുചേരലിന്‍െറ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു. പറപ്പൂര്‍ കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റി നേതൃത്വത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി വയോജനദിനത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് വേണ്ടി നടത്തുന്ന ഉല്ലാസയാത്രയിലാണ് 650 ഓളം പേര്‍ ഒത്തുചേര്‍ന്നത്. വളരെക്കാലത്തിന് ശേഷം പുറത്തിറങ്ങിയതിന്‍െറ പരിഭവങ്ങളും പുറംലോകം കാണാന്‍ കഴിഞ്ഞതിന്‍െറ സന്തോഷവും ഒരുമിച്ച് ആ മുഖങ്ങളിലുണ്ടായിരുന്നു. നടക്കാന്‍ പരസ്പരം കൈത്താങ്ങായും കൂട്ടംതെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചും രാവിലെ യാത്ര തുടങ്ങിയ അവര്‍ രാത്രിയോടെ മടങ്ങിയത്തെുകയായിരുന്നു. വാര്‍ദ്ധക്യത്തിന്‍െറ അവശതകള്‍ക്കിടയില്‍ യാത്രസമ്മാനിച്ച സന്തോഷം അവരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു, അതോടൊപ്പം പെട്ടെന്ന് യാത്ര അവസാനിച്ചതിന്‍െറ നിരാശയും. പത്ത് ബസുകളിലായാണ് അവര്‍ യാത്രതിരിച്ചത്. പറപ്പൂരില്‍നിന്നും രാവിലെ എട്ടരയോടെ യാത്രതുടങ്ങിയ സംഘം രാത്രി ഒമ്പതി ന് ശേഷമാണ് തിരിച്ചത്തെിയത്. യാത്രയുടെ ഒൗദ്യോഗിക തുടക്കം ചെമ്പുക്കാവ് ഹോളിഫാമിലി സ്കൂളില്‍ നിന്നായിരുന്നു. തൃശൂര്‍ ടൗണില്‍ എത്തിയപ്പോഴേക്കും സംഘാംഗങ്ങളെല്ലാം യാത്രയുടെ ആഹ്ളാദത്തിലേക്ക് എത്തി. ചിലര്‍ കാമറയിലും മറ്റ് ചിലര്‍ മൊബൈല്‍ഫോണിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്‍െറ തിരക്കിലായിരുന്നു. 94 വയസ്സുള്ള അടിമയെന്ന കൂട്ടത്തിലെ കാരണവര്‍തൊട്ട് എല്ലാവരും ഒരുപോലെ യാത്ര ആസ്വദിച്ചു. കുടിവെള്ളവും യാത്രക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ പ്രാഥമിക ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. യാത്രയുടെ ഒൗപചാരിക ഉദ്ഘാടനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. സഹായ മെത്രാന്‍ മാര്‍ റാഫേല്‍തട്ടില്‍ മൈക്കിലൂടെ ‘സുഖമല്ളേ’ എന്ന് സ്നേഹാന്വേഷണം നടത്തിയപ്പോള്‍ സന്തോഷം അറിയിച്ച് ഉച്ചത്തില്‍ അവര്‍ മറുപടി നല്‍കി. പ്രമേഹമുണ്ടെങ്കിലും എല്ലാവര്‍ക്കും മിഠായി തിന്നാമെന്ന മാര്‍ തട്ടിലിന്‍െറ അനുമതി ലഭിച്ചതോടെ കരഘോഷത്തോടെയാണ് വയോജനങ്ങള്‍ അതിനെ സ്വീകരിച്ചത്. നടി ഗായത്രി സുരേഷ് അവര്‍ക്ക് മധുരം വിതരണം ചെയ്തു. കാരുണ്യ പ്രസിഡന്‍റ് സി.ഡി. ചേറു,പി.ഒ. സെബാസ്റ്റ്യന്‍,ജോണ്‍സണ്‍ ജോബ്,സാബി ഡേവിസ്,പി.പി. ജോണി,ടി.കെ. ബേബി,സി.വി. സൈമണ്‍,അറമുഖന്‍,സിസ്റ്റര്‍ ജോസ്ഫിന്‍ തുടങ്ങി നിരവധിപേര്‍ യാത്രയുടെ ആരംഭചടങ്ങില്‍ പങ്കെടുത്തു. രണ്ടരലക്ഷത്തോളംരൂപ ചെലവുവരുന്ന യാത്ര സുമനസ്സുകളുടെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. ഉദ്ഘാടന യോഗം തീര്‍ന്നപ്പോഴേക്കും പ്രഭാതഭക്ഷണത്തിന് സമയമായി. അതുകഴിച്ചു പതിയെ മൃഗശാലയിലേക്ക്. കുരുന്നുകളെ പോലെ മൃഗശാലക്കുള്ളിലേക്ക് കയറാന്‍ അവര്‍ തിക്കിത്തിരക്കി. സമയപരിമിതിമൂലം അധികനേരം അവിടെ ചെലവഴിക്കാന്‍ സാധിച്ചില്ളെങ്കിലും ഉള്ളതുകൊണ്ടു സന്തോഷം തീര്‍ത്തു. തുടര്‍ന്ന് ചാലക്കുടിയിലെ ഒന്നുരണ്ടു സ്ഥലങ്ങളിലെ സ്വീകരണം.ഇതിനിടയില്‍ നിരവധി സഹായങ്ങള്‍. പുതപ്പ്, ഇന്‍ഹെയിലര്‍, വാക്കിങ്സ്റ്റിക്ക്,ധനസഹായം അങ്ങനെ പലതും ലഭിച്ചു. പിന്നീട് തുമ്പൂര്‍മുഴിയും,അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിച്ചു. സ്വയം മറന്ന് കുടുംബാംഗങ്ങളെ പോലെ അവര്‍ അത് ചെലവഴിച്ചു. സന്ധ്യ ഇരുട്ടി തുടങ്ങിയതോടെ മടക്കയാത്രക്ക് സമയമായപ്പോള്‍ ആ മുഖങ്ങളില്‍ പലതും മ്ളാനമായി. മനസ്സ് നിറച്ച സൗഹൃദത്തിന്‍െറ പച്ചപ്പും നയനമനോഹരമായ കാഴ്ചകളും മനസ്സില്‍ നിറച്ച് ഈ ദിനത്തിനായി ഒരുവര്‍ഷത്തെ കാത്തിരിപ്പിനായി അവര്‍ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.