ആളെ കിട്ടാനില്ല; നാട്ടികയില്‍ സി.പി.എം പരിപാടികള്‍ മുടങ്ങുന്നു

തൃപ്രയാര്‍: സംഘാടനത്തിനും പങ്കെടുക്കാനും ആവശ്യത്തിന് ആളുകളെ കിട്ടാത്തതുമൂലം നാട്ടികയില്‍ സി.പി.എം പദ്ധതിയിടുന്ന പരിപാടികള്‍ നിരന്തരമായി മുടങ്ങുന്നു. സംസ്ഥാനവ്യാപകമായി ബുധനാഴ്ച കര്‍ഷക തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ നടത്തിയ വില്ളേജ് ഓഫിസ് ധര്‍ണ നാട്ടികയില്‍ നടന്നില്ല. പ്രതിഷേധത്തിന് ആളുകളെ കിട്ടാത്തതാണ് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടിവന്നത്. അതേസമയം, സമീപ വില്ളേജുകളായ വലപ്പാടും തളിക്കുളത്തും താന്ന്യത്തും വില്ളേജ് ഓഫിസുകള്‍ക്ക് മുന്നില്‍ കര്‍ഷക തൊഴിലാളികള്‍ സമരം ചെയ്തു. ഇവയില്‍ സ്ത്രീകളായിരുന്നു കൂടുതല്‍. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം സംസ്ഥാന വ്യാപകമായി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ ഒരാഴ്ച നീണ്ടസമരം നാട്ടികയില്‍ മാത്രം നടത്താനായില്ല. സംഘാടകരോ പ്രവര്‍ത്തകരോ ഇല്ലാതെ പാര്‍ട്ടി വെള്ളം കുടിച്ചു. കഴിഞ്ഞ മാസം തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ പഞ്ചായത്ത് ഓഫിസ് സമരവും ആളില്ലാത്തതുമൂലം മുടങ്ങി. സമരവേദികളില്‍ ആളില്ലാതെ പോയത് നിരവധി തവണ ആവര്‍ത്തിച്ചിട്ടും പരിഹാരം അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് നേരമുണ്ടായില്ളെന്ന ആക്ഷേപം ശക്തമാണ്. പാര്‍ട്ടി നിലപാടുകളില്‍ മേഖലയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായും സൂചനയുണ്ട്. നേതൃത്വത്തിലുള്ളവരുടെ അസഹിഷ്ണുത മൂലം നിരവധി പ്രധാന പ്രവര്‍ത്തകരും ഭാരവാഹികളുമാണ് ഒരുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമായി. ലൈറ്റ് വെഹിക്കിള്‍ ആന്‍ഡ് ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു), ആശ വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു), സി.ഡി.എസ് എന്നിവയുടെ ഭാരവാഹികള്‍, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ എന്നിവരൊക്കെയാണ് പാര്‍ട്ടിവിട്ടത്. ഇവരില്‍ പലരും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍. യുവാക്കളില്‍ പലരും പരോക്ഷമായി കോണ്‍ഗ്രസ്, ബി.ജെ.പി അനുകൂലമായ സംഘടനകളിലേക്ക് ചേക്കേറി. വരാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന സൂചനയാണിത് നല്‍കുന്നത്. നാട്ടിക പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിയുടെ സജീവ വികസന പ്രവര്‍ത്തനങ്ങള്‍ സി.പി.എമ്മിന്‍െറ ജനസമ്മിതി കുറക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.