തൃശൂര്‍: സേഫ് കേരള പദ്ധതിയുടെ ഭാഗമായ പരിശോധനയത്തെുടര്‍ന്ന് ജില്ലയിലെ 10 ഹോട്ടലുകള്‍ പൂട്ടി. പിഴയായി ഹോട്ടലുകളില്‍ നിന്ന് 11,800 രൂപയും ബേക്കറികളില്‍ നിന്ന് 2,200 രൂപയും കാറ്ററിങ് സെന്‍ററുകളില്‍ നിന്ന് 1,500 രൂപയും സോഡ നിര്‍മാണ സ്ഥാപനങ്ങളില്‍ നിന്ന് 500 രൂപയും മറ്റു സ്ഥാപനങ്ങളില്‍ നിന്ന് 7,200 രൂപയും ഈടാക്കി. 112 ഹോട്ടലുകള്‍, 10 കൂള്‍ബാറുകള്‍, 22 ബേക്കറികള്‍, എട്ട് കാറ്ററിങ് സെന്‍ററുകള്‍, രണ്ട് സോഡ നിര്‍മാണ യൂനിറ്റുകള്‍, 21 മറ്റു സ്ഥാപനങ്ങള്‍ എന്നിവയടക്കം 176 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്ത 54 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 41 സ്ഥാപനങ്ങളും നോട്ടീസ് കിട്ടിയവയില്‍പ്പെടും. 13 സാപനങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ നടപടിക്ക് ശിപാര്‍ശ ചെയ്തു. 435 ഹോട്ടലുകള്‍, 168 കൂള്‍ബാറുകള്‍, 276 കാറ്ററിങ് സെന്‍ററുകള്‍, 17 സോഡ നിര്‍മാണ യൂനിറ്റുകള്‍, മൂന്ന് ഐസ് ഫാക്ടറികള്‍, 123 മറ്റു സ്ഥാപനങ്ങള്‍ എന്നിവയടക്കം 1063 സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ 81 സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. 1081 സ്ത്രീകളും 2100 പുരുഷന്മാരും അടക്കം 3181 തൊഴിലാളികളില്‍ 1026 പേര്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.