ചെന്ത്രാപ്പിന്നി: മേഖലയില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് രാജേഷ് കോവില്‍ (38), സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ അധ്യാപകനും കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗവുമായ ടി.എന്‍. അജയകുമാര്‍ (45), മകന്‍ ശ്രീഹരി (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജേഷിനെ കൊടുങ്ങല്ലൂര്‍ ഒ.കെ ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാമക്കാല ചക്കുഞ്ഞികോളനിയില്‍ വെച്ചാണ് രാജേഷ് കോവിലിന് മര്‍ദനമേറ്റത്. കൊടിമരം നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഇരുകക്ഷികളിലുംപെട്ട ആറുപേര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു ശേഷം രാത്രി പത്തോടെയാണ് അധ്യാപകനു നേരെ ആക്രമണമുണ്ടായത്. വീട്ടിലത്തെിയ അക്രമിസംഘം വിളിച്ചുവരുത്തി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. തടയാനത്തെിയപ്പോഴാണ് മകന് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. ഇതിനിടെ, കൂട്ടാലപ്പറമ്പിനടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേല്‍ക്കുകയും മറ്റൊരാള്‍ക്ക് മര്‍ദനവുമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടലപ്പറമ്പിനടുത്ത് ഡി.വൈ.എഫ്.ഐ വില്ളേജ് ജോയന്‍റ് സെക്രട്ടറി വി.വി. സുവീഷിനാണ് കുത്തേറ്റത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ സുഗീഷിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. രണ്ടു സംഭവത്തിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.