ചേലക്കര: തോട്ടേക്കാട് 17ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എന്‍. പ്രസന്ന 62 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ചു. സഹോദരന്‍ എന്‍. മുരളീധരമേനോന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് പ്രസന്ന മത്സരിച്ചത്. കോണ്‍ഗ്രസിന് മൊത്തം 673 വോട്ട് ലഭിച്ചു. എല്‍.ഡി.എഫിലെ അജയകുമാര്‍ 613ഉം ബി.ജെ.പിയുടെ അജീഷ് 18ഉം വോട്ട് നേടി. 43 വോട്ടിന്‍െറ ഭൂരിപക്ഷത്തിനായിരുന്നു മുരളീധരമേനോന്‍ വിജയിച്ചത്. ഇദ്ദേഹത്തിന്‍െറ നിര്യാണം എല്‍.ഡി.എഫിന് ഭരണം ലഭിക്കാന്‍ ഇടയാക്കി. 11 വീതം സീറ്റുകളാണ് എല്‍.ഡി.എഫും യു.ഡി.എഫും നേടിയിരുന്നത്. പോളിങ് സ്റ്റേഷനായിരുന്ന തോന്നൂര്‍ക്കര യു.പി സ്കൂളിന് മുന്നില്‍ പ്രവര്‍ത്തകര്‍ ആവേശ പ്രകടനം നടത്തി. ഫലമറിഞ്ഞയുടന്‍ സഹോദരന്‍െറ സ്മരണയില്‍ പൊട്ടിക്കരഞ്ഞ പ്രസന്നയെ പ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.