ചാഴൂര്‍ എസ്.എന്‍.എം സ്കൂളില്‍ ‘സഹപാഠിക്കൊരു സ്നേഹവീട്’

അന്തിക്കാട്: ചാഴൂര്‍ എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ ‘സഹപാഠിക്കൊരു സ്നേഹവീട്’ എന്ന ഭവനപദ്ധതിക്ക് തുടങ്ങി. സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡും പി.ടി.എയും സംയുക്തമായാണ് വീടില്ലാത്ത സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബത്തിന് വീടൊരുക്കുന്നത്. വീടിന്‍െറ തറക്കല്ലിടീല്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ആര്‍. ബിജു നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ.വി. ഇന്ദുലാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ. പരമേശ്വരന്‍ നായര്‍, ഷജിത സുനില്‍, ജ്യോതി കനകരാജ്, ഹെഡ്മിസ്ട്രസ് എ.ഡി. ഷൈല, അബ്ദുറസാഖ്, സതീഷ്, പി.എച്ച്. ധനു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.