മുളങ്കുന്നത്തുകാവ്: നാടോടി ദമ്പതികള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് റോഡരികില്‍ കിടന്നു. രണ്ടാഴ്ച പ്രായമായ പെണ്‍കുഞ്ഞിന്‍െറയും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയുടെയും ചുറ്റും കൂടിയ തെരുവ് നായ്ക്കളെ വഴിയാത്രക്കാര്‍ തല്ലിയോടിച്ചു. യാത്രക്കാര്‍ അറിയിച്ചതിനത്തെുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തത്തെി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ശിശു സംരക്ഷണത്തിനുള്ള ‘അവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതിയുടെ ഉദ്ഘാടനം തൃശൂരില്‍ നടക്കുമ്പോഴാണ് മുളങ്കുന്നത്തുകാവില്‍ ഈ സംഭവമുണ്ടായത്. മുളങ്കുന്നത്തുകാവ് വെളപ്പായ റോഡിലെ ബസ് സ്റ്റോപ്പിലാണ് ഒരാഴ്ചയായി നാടോടി ദമ്പതികള്‍ കിടന്നുറങ്ങുന്നത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന യുവതി ഓവര്‍ ബ്രിഡ്ജിന് സമീപത്ത് നാളുകള്‍ക്ക് മുമ്പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയും കുടുംബവും കൈക്കുഞ്ഞുമായി കുപ്പി, പാട്ട എന്നിവ പെറുക്കി വിറ്റ് അലഞ്ഞുനടക്കുകയായിരുന്നു. ഒരാഴ്ചയായി പാചകവും താമസവുമെല്ലാം ബസ് ഷെല്‍ട്ടറിലാണ്. രാത്രി ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവിന് 5,000 രൂപ ലോട്ടറിയടിച്ചു. ഈ പണത്തില്‍ നല്ളൊരു പങ്ക് ഇരുവരും മദ്യപിക്കാന്‍ ചെലവാക്കി. കഴിഞ്ഞ രാത്രി കരച്ചില്‍ കേട്ട് വഴിയാത്രക്കാര്‍ വന്ന് നോക്കിയപ്പോള്‍ പിഞ്ചുകുഞ്ഞ് ഉറുമ്പരിച്ച് കിടക്കുന്നതാണ് കണ്ടത്. സമീപം മൂന്ന് തെരുവുനായ്ക്കളും നില്‍പ്പുണ്ടായിരുന്നു. നായ്ക്കളെ വഴിയാത്രക്കാര്‍ ഓടിക്കുകയും കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും മദ്യലഹരിയില്‍ ബോധം കെട്ടുറങ്ങുന്നതിനാല്‍ എഴുന്നേറ്റില്ല. വിവരമറിഞ്ഞ് പൊലീസത്തെുമ്പോള്‍ കുട്ടികള്‍ തീരെ അവശ നിലയിലായിരുന്നു. വിശന്നുവലഞ്ഞ് കരഞ്ഞ കുട്ടികളെ പൊലീസ് കൊണ്ടുപോയി. മദ്യലഹരിയില്‍ ബോധമില്ലാതെ ഉറങ്ങിയ ദമ്പതികളെ ഉണര്‍ത്താന്‍ പൊലീസ് പാടുപെട്ടു. സമീപത്തെ ഹോട്ടലില്‍ നിന്നും വെള്ളം കൊണ്ടുവന്ന് തലയിലൂടെ ഒഴിച്ചെങ്കിലും ഏറനേരം കഴിഞ്ഞാണ് ഉണര്‍ന്നത്. ബംഗളൂരു സ്വദേശികളായ ഇവരോട് സ്റ്റേഷനിലത്തൊന്‍ നിര്‍ദേശിച്ച പൊലീസ് കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ പിന്നീട് കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റി. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.