സന്നിധാനത്ത്​ ട്രാക്ടർ സർവിസിന് പുതിയ റോഡ്​ സജ്ജമായി

ശബരിമല: സന്നിധാനത്തേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ഉപയോഗിക്കുന്ന ട്രാക്ടറുകൾ ഇനിമുതൽ സന്നിധാനം നടപ്പന്തലിലൂടെ ചീറിപ്പായില്ല. ഇവക്ക് കടന്നുപോകാൻ പുതിയ റോഡ് സജ്ജമായി. സന്നിധാനത്തെ വലിയ നടപ്പന്തലിന് സമാന്തരമായാണ് പുതിയ പാത ഒരുക്കിയത്. നടപ്പന്തലിന് കിഴക്ക് ഭാഗത്തായാണ് പുതിയ ട്രാക്ടർ റോഡ് ഒരുക്കിയത്. ഇനിമുതൽ സന്നിധാനത്തേക്ക് വരുന്നതും പോകുന്നതുമായ ട്രാക്ടറുകൾ സഞ്ചരിക്കുക പുതിയ പാതയിലൂടെ ആയിരിക്കും. പുതിയ പാത സംബന്ധിച്ച് വനംവകുപ്പ് ഉന്നയിച്ചിരുന്ന തടസ്സവാദങ്ങൾ നീങ്ങിയതോടെയാണ് പാത സഞ്ചാരയോഗ്യമാക്കാൻ ദേവസ്വം ബോർഡിന് ആയത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് വനംവകുപ്പിനോട് അടിയന്തര നടപടി സ്വീകരിക്കാൻ വേണ്ട നിർദേശവും നൽകി. സന്നിധാനത്തെ സർക്കാർ ആശുപത്രിക്കും കെ.എസ്.ഇ.ബി ഓഫിസിനും ഇടയിലൂടെയുള്ള പാതയിലേക്ക് തിരിഞ്ഞ് വടക്കോട്ടാണ് പുതിയ പാത. ട്രാക്ടറുകൾ ഈ വഴി സഞ്ചരിച്ച് നടപ്പന്തലിനു വടക്കേ അറ്റത്തുള്ള സ്റ്റേജിന് മുന്നിലുടെ മുകളിലേക്ക് പോകണം. ശുചീകരണ പ്രവർത്തനങ്ങൾക്കായി പോകുന്ന ട്രാക്ടറുകൾക്ക് നടപ്പന്തലിലൂടെ സഞ്ചരിക്കേണ്ടിവരുമെങ്കിലും പുതിയ പാത, ട്രാക്ടർ സർവിസ് മൂലം അയ്യപ്പഭക്തന്മാർക്ക് നേരിടേണ്ടിവന്ന വലിയ ബുദ്ധിമുട്ടിനാണ് വിരാമമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.