തങ്കഅങ്കി ഘോഷയാത്ര ഇന്ന്​ പുറപ്പെടും

പത്തനംതിട്ട: ശബരിമല മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തങ്കഅങ്കിയുമായി രഥഘോഷയാത്ര തിങ്കളാഴ്ച രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. 26ന് വൈകീട്ട് സന്നിധാനത്തെത്തി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 27ന് രാവിലെ 10നും 11.40നും മധ്യേയുള്ള കുംഭം രാശിയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. പതിനെട്ടാംപടിയും കൊടിമരവും ഉൾപ്പെടുത്തി ശബരിമല ക്ഷേത്രത്തിൻെറ മാതൃകയിലാണ് ഘോഷയാത്രക്കുള്ള രഥം നിർമിച്ചിട്ടുള്ളത്. പരമ്പരാഗതമായി രഥം നിർമിക്കുന്ന കുടുംബമാണ് ഇത്തവണയും രഥം ഒരുക്കിയിരിക്കുന്നത്. വ്രതം നോറ്റാണ് കുടുംബം രഥം അണിയിച്ചൊരുക്കുന്നത്. മണ്ഡലപൂജക്ക് ചാർത്താൻ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ നടക്കുെവച്ചതാണ് 451 പവൻ തൂക്കമുള്ള തങ്കഅങ്കി. തിരുവാറന്മുള ക്ഷേത്രത്തിലാണ് ഇത് സൂക്ഷിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ച 4.30 മുതൽ ആറന്മുള ക്ഷേത്രത്തിൻെറ ആനക്കൊട്ടിലിൽ ദര്‍ശനത്തിനു െവച്ചശേഷം ഏഴോടെ കിഴക്കേ നടയിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. മണ്ഡലപൂജക്കുശേഷം നടയടച്ചാൽ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷം 30ന് വൈകീട്ട് 5.30ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. സായുധ പൊലീസിൻെറ കനത്തകാവലിലാണ് ഘോഷയാത്ര പുറപ്പെടുന്നത്. മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ തങ്കഅങ്കി ഘോഷയാത്രക്ക് സ്വീകരണം നൽകും. 60ലധികം ക്ഷേത്രങ്ങളിൽ ഭക്തർക്ക് തങ്കഅങ്കി ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. 26ന് പമ്പയിൽ എത്തുന്ന തങ്കഅങ്കി അവിടെനിന്ന് പേടകത്തിലാക്കി സന്നിധാനത്ത് എത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.