കോഴഞ്ചേരി: സമഗ്രമായ ജീവിത വീക്ഷണമാണ് ഗുരുദർശനങ്ങളിലധിഷ്ടിതമായിരിക്കുന്നതെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ. അയിരൂർ ശ്രീ നാരായണ കൺെവൻഷൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണിതെന്നും ഭൗതികസുഖം അനുഭവിച്ചുതന്നെ ആത്മീയതയുടെ ഔന്നത്യത്തിലെത്താൻ കഴിയുന്ന ദർശനമാണ് ശ്രീ നാരായണ ഗുരുദേവേൻറതെന്നും സ്വാമികൾ പറഞ്ഞു. അയിരൂർ ശ്രീ നാരായണ മിഷൻ പ്രസിഡൻറ് സി.എൻ.ബാബുരാജൻ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി യൂനിയൻ പ്രസിഡൻറ് കെ.എൻ.മോഹന ബാബു മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സെക്രട്ടറി, ജി.ദിവാകരൻ, കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തൂർ, യോഗം ഇൻസ്പെക്ടിങ് ഓഫിസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, ബി.പ്രസാദ് എന്നിവർ സംസാരിച്ചു. സാഹിത്യ സമ്മേളനം യൂനിയൻ വൈസ് പ്രസിഡൻറ് എം.വി.വിജയൻ ഉദ്ഘാടനം ചെയ്തു. മോഹനൻ പട്ടാഴി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സാഹിത്യ മത്സരവും നടന്നു. ശിവഗിരി തീർഥാടനത്തിന് അവധി പ്രഖ്യാപിക്കണം പത്തനംതിട്ട: ശിവഗിരി തീർഥാടനം നടക്കുന്ന ദിവസങ്ങൾ വിദ്യാർഥികൾക്ക് അവധി നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. അയിരൂർ ശ്രീ നാരായണ കൺെവൻഷൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയിൽ നടക്കുന്നത് അറിവിൻെറ മഹാസമ്മേളനങ്ങളാണ്. വിദ്യാർഥികൾക്ക് അത് പ്രയോജനപ്പെടുത്താൻ കഴിയണമെന്നും സ്വാമികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.