പഴകുളത്ത്​ പ്രകടനവും പൊതുയോഗവും

അടൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെ പഴകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പഴകുളം പ്രസാദ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം പഴകുളം കവലയില്‍ സമാപിച്ചു. പ്രതീകാത്മകമായി പൗരത്വബില്‍ കത്തിച്ചു. പ്രതിഷേധപ്രകടനം ജനശ്രീ മിഷന്‍ ജില്ല ചെയര്‍മാന്‍ പഴകുളം ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഡി.സി.സി സെക്രട്ടറി ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കമറുദ്ദീന്‍ മുണ്ടുതറയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വിചാര്‍വേദി ജില്ല പ്രസിഡൻറ് എബ്രഹാം മാത്യു വീരപ്പള്ളില്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ പഴകുളം മുരളി, അബ്ദുല്‍ അസീസ് അയത്തികോണില്‍, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ബിന്ദു സുരേഷ്, യൂത്ത് കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് സെക്രട്ടറി ശിഹാബ് പഴകുളം, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി റോസമ്മ സെബാസ്റ്റ്യന്‍, മണ്ഡലം വൈസ് പ്രസിഡൻറുമാരായ മുഷയത്ത് ഹനീഫ, രാമചന്ദ്രന്‍പിള്ള, ശ്രീലക്ഷ്മി, ഹനീഫ റാവുത്തര്‍ കാത്തുവിള, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡൻറുമാരായ മോനി മാവിള, റെജി കാസിം, അനന്തു ബാലന്‍, അനില്‍ തെങ്ങിനാല്‍, മണ്ഡലം സെക്രട്ടറി ബിജു ബേബി, ജമാല്‍ നെല്ലിവിള, ജോസ് ഓലിക്കല്‍, ഐ.എന്‍.ടി.യു.സി നേതാവ് നിസാര്‍ ഫാത്തിമ, ഷിബു കാത്തുവിള, സദാശിവന്‍ പിള്ള, രവീന്ദ്രന്‍ പിള്ള മനക്കരവിള, ഹനീഫ മേക്കൂട്ടില്‍, സുധീര്‍, സോമരാജന്‍, സുലൈമാന്‍ റാവുത്തര്‍, സിജു തണ്ണിക്കോട്, സുരേഷ്, അനന്തു, മൈതീന്‍ബാവ, നൂറുദ്ദീന്‍, പ്രദീപ് നെല്ലിവിള എന്നിവര്‍ സംസാരിച്ചു. പൗരസമിതി പ്രതിേഷധിച്ചു അടൂര്‍: ഐവര്‍കാല പൗരസമിതി നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് എ. തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഐവര്‍കാല ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് ഇമാം നിയാസ് മന്നാനി അധ്യക്ഷത വഹിച്ചു. ഇമാം കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി കെ.ഇ. നാസറുദ്ദീന്‍, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുന്നത്തൂര്‍ പ്രസാദം, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ആര്‍. അജീഷ്‌കുമാര്‍, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഐവര്‍കാല ദിലീപ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗം എസ്. അനൂപ്, ഡി.കെ.എല്‍.എം മേഖല പ്രസിഡൻറ് അയ്യൂബ് മൗലവി അല്‍ ഖാസിമി, എസ്. ജലാല്‍, കുറ്റിയില്‍ ഷാനവാസ്, വി. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.