വൈദ്യുതി മുടക്കം തീർഥാടകരെ വലക്കുന്നു

ശബരിമല: സന്നിധാനത്ത് അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം തീർഥാടകരെയും സുരക്ഷ ഉദ്യോഗസ്ഥരെയും വലക്കുന്നു. മണ്ഡലകാലം തുടങ്ങിയതിന് ശേഷം ദിനംപ്രതി നിരവധി തവണയാണ് വൈദ്യുതി മുടങ്ങിയത്. അതീവസുരക്ഷ മേഖലയായ ശബരിമലയിലെ സുരക്ഷ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. തീർഥാടകര്‍ കൊണ്ടുവരുന്ന ബാഗുകള്‍ പരിശോധിക്കുന്ന സ്‌കാനര്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനവും തടസ്സപ്പെടുന്നുണ്ട്. രാത്രിയില്‍ മലകയറിവരുന്നവരെയും ക്യൂവില്‍ നില്‍ക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും. വൈദ്യുതിപോയാല്‍ സന്നിധാനത്ത് വളരെ ചുരുങ്ങിയ സ്ഥലത്തുമാത്രം പ്രകാശം എത്തിക്കുന്നതിനുള്ള സംവിധാനം മാത്രമാണുള്ളത്. മുമ്പ് കാട്ടുമൃഗങ്ങളും പക്ഷികളും വൈദ്യുത ലൈനില്‍ സ്പര്‍ശിച്ചാല്‍ വൈദ്യുതി നിലക്കുമായിരുന്നു. ഇത് ഒഴിവാക്കാനായി പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനപാതയില്‍ സന്നിധാനത്തെ മിക്കഭാഗത്തും ഇപ്പോള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തരത്തില്‍ വൈദ്യുതി മുടങ്ങാനുള്ള സാധ്യതയും ഇല്ലാതായി. എന്നിട്ടും സന്നിധാനത്തെ ഇരുട്ടിലാക്കിയുള്ള വൈദ്യുതി മുടക്കം തുടര്‍ക്കഥയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.