അടൂര്‍ താലൂക്ക് വികസനസമിതി; മാലിന്യവുമായി പോകുന്ന വാഹനങ്ങൾക്കെതി​െര നടപടി

അടൂർ: അടൂരും പരിസരത്തും മാലിന്യവുമായി നമ്പര്‍ പ്ലേറ്റ് മറച്ച് പോകുന്ന വാഹനങ്ങൾക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അടൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ (ആർ.ഡി.ഒ) നഗരസഭക്ക് നിര്‍ദേശം നല്‍കി. പള്ളിക്കലാറിൻെറ അരികിലെ പുറമ്പോക്ക് ഒഴിപ്പിക്കാനും അളന്ന് തിരിച്ച് കല്ലിട്ടിട്ടുള്ള ഭാഗങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അടൂര്‍, പന്തളം നഗരസഭകളില്‍ ഗതാഗത ഉപദേശക സമിതികള്‍ യഥാസമയം ചേരുന്നിെല്ലന്നും ശ്രീമൂലം മാര്‍ക്കറ്റ് ജങ്ഷന്‍, യമുന ജങ്ഷൻ മുതല്‍ പാർഥസാരഥി ക്ഷേത്ര ജങ്ഷന്‍വരെയും പന്തളം നഗരത്തില്‍ മെഡിക്കല്‍ മിഷന്‍ ഭാഗത്തും സി.എം ഹോസ്പിറ്റല്‍ ജങ്ഷനിലും ഗതാഗതതടസ്സം ഉണ്ടാകുന്നതായും പരാതിയുയർന്നു. യമുന ജങ്ഷന്‍, പാർഥസാരഥി ക്ഷേത്രം എന്നിവിടങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കി പരമാവധി കേസുകള്‍ എടുക്കാനും ഫൈന്‍ ഈടാക്കാനും നടപടി സ്വീകരിക്കാനും നിർദേശം നല്‍കി. പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുവെന്ന പരാതിക്ക് അടിയന്തരമായി നടപടി സ്വീകരിക്കാമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. അടൂര്‍, പന്തളം നഗരസഭയിലെ ആര്യാസ് ഹോട്ടലില്‍ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി നോട്ടീസ് നല്‍കിയെന്നും സിവില്‍ സപ്ലൈ ഓഫിസര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശബരിമല തീര്‍ഥാടനം പ്രമാണിച്ച് കലക്ടറിൻെറ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിനെ വിവരം അറിയിച്ചതായും അടൂര്‍ സിവില്‍ സപ്ലൈ ഓഫിസര്‍ അറിയിച്ചു. അടൂര്‍ ആർ.ഡി.ഒ പി.ടി എബ്രഹാം, അടൂര്‍ എല്‍.ആര്‍ തഹസില്‍ദാര്‍ ഒ.കെ ഷൈല, പഞ്ചായത്ത് പ്രസിഡൻറുമാര്‍, വിവിധ വകുപ്പുകളുടെ താലൂക്ക് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.