ജംഇയ്യതുൽ മുഅല്ലിമീൻ വാർഷികസമ്മേളനം വിജയിപ്പിക്കും

പത്തനംതിട്ട: 'വിശ്വശാന്തിക്ക് മത വിദ്യ' പ്രമേയത്തിൽ സമസ്ത കേരള ജംജയ്യത്തുൽ മുഅല്ലിമീൻ ഈ മാസം 26 മുതൽ 29 വരെ കൊല്ലം ആശ്രമം മൈതാനിയിൽ നടത്തുന്ന 60ാം വാർഷിക മഹാസമ്മേളനം വിജയമാക്കാൻ പത്തനംതിട്ട സമസ്ത മഹലിൽ ചേർന്ന ജില്ല യോഗം തീരുമാനിച്ചു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിൻെറ ഭാഗമായുള്ള മെമ്പർഷിപ് കാമ്പയിൻ സജീവമാക്കാനും തീരുമാനിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി ഒ.എം. ശരീഫ് ദാരിമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സമസ്ത സ്റ്റേറ്റ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. അബ്ദുൽറഷീദ് ബാഖവി, സിറാജുദ്ദീൻ വെള്ളാപ്പള്ളി, മുഹമ്മദ് സാലി, അഡ്വ. ഇബ്രാഹിംകുട്ടി, എ.കെ. അക്ബർ, ഷിബു പൂവൻപാറ, എ.എം. സലിം, മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. തുടർച്ചയായ ഫോൺവിളി; ഭർത്താവ് ഫോൺ വാങ്ങിെവച്ചു, ഭാര്യ സ്ഥലംവിട്ടു റാന്നി: തുടർച്ചയായ ഫോൺ വിളിയെത്തുടർന്ന് ഭർത്താവ് ഫോൺ വാങ്ങിെവച്ചു. ഭർത്താവ് ജോലിക്ക് പോയ സമയത്ത് ഭാര്യ വീട്ടിൽനിന്ന് മുങ്ങിയതായി പൊലീസ്‌. നാല് മക്കളുടെ മാതാവായ 34കാരി അടിച്ചിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് ശനിയാഴ്ച ഉച്ചക്ക് ഭർത്താവ് സ്ഥലത്തില്ലാത്ത സമയത്ത് മക്കളെ ഉപേക്ഷിച്ച് കത്തും എഴുതിെവച്ച് ഇറങ്ങിപ്പോയത്. ഫോൺവിളി തുടർച്ചയായപ്പോൾ ഈ മാസം അഞ്ചിന് ഭർത്താവ് ഫോൺ വാങ്ങിെവച്ചതായി പൊലീസ് പറയുന്നു. എന്നാൽ, പിന്നീട് ബന്ധുക്കളെ സ്വാധീനിച്ച് മറ്റൊരു ഫോൺ തരപ്പെടുത്തുകയും ഫോൺവിളി തുടരുകയുമായിരുന്നു. ഇത് ശല്യമായതിനെത്തുടർന്ന് ഭർത്താവ് ചോദിക്കുകയും ഇവിടെ താൽപര്യമില്ലെങ്കിൽ ഇറങ്ങിപ്പൊയ്ക്കൊള്ളാൻ പറയുകയും ചെയ്തതായി പറയുന്നു. എന്നാൽ, ശനിയാഴ്ച ഭർത്താവ് ജോലിക്കുപോയസമയം നോക്കി ഉച്ചയോടെ വസ്ത്രംമാറി യുവതി വീട്ടിൽനിന്ന് പോയതായി പൊലീസ് പറഞ്ഞു. ഫോൺവിളിയുടെ പേരിൽ ഭർത്താവ് വഴക്കുണ്ടാക്കുമെന്ന് ഭയന്നാണ് പോകുന്നതെന്ന് കത്തിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.