നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമനിധി യോഗം 12ന് കലക്ടറേറ്റില്‍

പത്തനംതിട്ട: നിയമസഭയുടെ പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച സമിതി 12ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വിസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിെല മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായങ്ങളില്‍പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹികപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും നിവേദനങ്ങള്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച് പിന്നാക്കവിഭാഗ വികസനം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, റവന്യൂ, തദ്ദേശ സ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.