കാവനാൽകടവ് പാലം പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കാൻ തീരുമാനം

മല്ലപ്പള്ളി: ആനിക്കാട്-മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ കാവനാൽകടവ് പാലം കാലതാമസം കൂടാതെ പണി പൂർത്തീകരിക്കാൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. പുവനകടവ്-ചെറുകോൽപ്പുഴ റോഡിൽ കൊറ്റൻകുടി ഭാഗം സഞ്ചാരയോഗ്യമാക്കണമെന്നും റോഡിൻെറ വശത്തെ കെട്ടുകൾ സംരക്ഷിക്കണമെന്നും തിയാടിക്കൽ മാർത്തോമ ഹാളിനുസമീപം അപകടകരമായി നിൽക്കുന്ന മാവ് വെട്ടിമാറ്റാൻ നടപടിയുണ്ടാകണമെന്നും യോഗത്തിൽ അവശ്യം ഉയർന്നു. കല്ലൂപ്പാറ പഞ്ചായത്തിലെ കല്ലുമ്പുറത്ത് ചെങ്ങരൂർ ലക്ഷം വീട് കോളനിയിൽ പട്ടയമില്ലാത്തവർക്ക് അതു ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൃത്തിഹീനമായ പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരവും മുറികളും ശൗചാലയങ്ങളും ഉടൻ ശുചീകരിക്കാൻ യോഗം നിർദേശം നൽകി. മിനി സിവിൽ സ്‌റ്റേഷൻ പരിസരത്തെയും ടൗണിലെയും തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് എ.ബി.സി പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. മാത്യു ടി. തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തഹസിൽദാർ ടി.എ. മധുസൂദനൻ നായർ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് റെജി ചാക്കോ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ അലക്സ് കണ്ണമല, ഹബീബ് റാവുത്തർ, ബഹനാൻ ജോസഫ്, രാധാകൃഷ്ണ പണിക്കർ, സാംകുട്ടി പാലക്കാമണ്ണിൽ, എം.എം. ബഷീർകുട്ടി എന്നിവരും താലൂക്കുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ബാസ്കറ്റ്ബാൾ ടൂർണമൻെറ് ആരംഭിച്ചു മല്ലപ്പള്ളി: വെണ്ണിക്കുളം വൈ.എം.സി.എ തിരുവല്ല റീജ്യൻ, വെണ്ണിക്കുളം വൈ.എം.സി.എ, ബഥനി അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ കല്ലാക്കുന്നേൽ കുഞ്ഞൂഞ്ഞ് ആൻഡ് കുഞ്ഞുഞ്ഞമ്മ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ശതോത്തര ബാസ്കറ്റ്ബാൾ ടൂർണമൻെറ് ആരംഭിച്ചു. ലെബി ഫിലിപ് മാത്യു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു. ജോസഫ് നെല്ലാനിക്കൽ, സുനിൽ മറ്റത്ത്, പി.ജി. വർഗീസ്കുട്ടി, കെ.സി. മാത്യൂ, ലിനോജ് യാക്കോ, ലാൽജി വർഗീസ്, ഷീബ മാത്യൂസ്, ജോ ഇലഞ്ഞിമൂട്ടിൽ, ജോർജ് ഈപ്പൻ, ജോസ് പള്ളിപറമ്പിൽ, തോമസ് കോശി, ബ്ലസൻ തോമസ്, ശിവ വെങ്കിടേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.