പറക്കോട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

പത്തനംതിട്ട: ജില്ലയിലെ ആദ്യ ഐ.എസ്.ഒ അംഗീകാരം നേടി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. ഇതിൻെറ പ്രഖ്യാപനം മന്ത്രി അഡ്വ.കെ.രാജു നിർവഹിച്ചു. ഈ സ്ഥാനം നിലനിര്‍ത്താന്‍ വരും വര്‍ഷങ്ങളിലും ബ്ലോക്ക് പഞ്ചായത്തിന് കഴിയണം. മാലിന്യ നിര്‍മാർജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മില്‍മ ഒരുകോടി നല്‍കും. പ്ലാസ്റ്റിക്കിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിസ്ഥിതി സൗഹൃദ കാരിബാഗുകളുടെ നിര്‍മാണവും ഉപയോഗവും പ്രോല്‍സാഹിപ്പിക്കണം. പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വനവിഭവങ്ങള്‍ ലഭ്യമാകുന്ന വിപണന കേന്ദ്രം തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് മന്ത്രി കെ.രാജു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീനാ പ്രഭക്ക് നല്‍കി പ്രകാശനം ചെയ്തു. പൗരാവകാശ രേഖ പ്രകാശനം മന്ത്രി കെ.രാജു അസി. െഡവലപ്‌മൻെറ് കമീഷണര്‍ കെ.കെ വിമല്‍രാജിന് നല്‍കി നിര്‍വഹിച്ചു. മികച്ച പദ്ധതി പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള ഫലകങ്ങള്‍ പത്തനംതിട്ട പി.എ.യു പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി സമ്മാനിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.രാധാകൃഷ്ണന്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ആര്‍. അജീഷ്‌കുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞന്നാമ്മക്കുഞ്ഞ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പ്രകാശ്, ആര്‍.ഷീല, നിഖില ജിജു തരകന്‍, എസ്. വിമല്‍കുമാര്‍, മായ ഉണ്ണികൃഷ്ണന്‍, ആശ ഷാജി, ടി.എന്‍. സോമരാജന്‍, സൗദാ രാജന്‍, ചന്ദ്രമതി, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. മൊറട്ടോറിയത്തിന് 25 വരെ അപേക്ഷിക്കാം പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ പ്രളയബാധിതമായി പ്രഖ്യാപിച്ച ജില്ലയിലെ 22 വില്ലേജുകളില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നടപ്പാക്കുന്ന വായ്പ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 25 വരെ. അര്‍ഹരായവര്‍ വായ്പയെടുത്ത ബാങ്ക് ശാഖയില്‍ 25നകം അപേക്ഷ നല്‍കി മൊറട്ടോറിയം ഉടമ്പടി ഒപ്പിട്ടു നല്‍കണമെന്ന് ലീഡ് ബാങ്ക് ചീഫ് മാനേജര്‍ അറിയിച്ചു. ഹ്രസ്വകാല ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍, സൂക്ഷ്മ ചെറുകിട വായ്പകള്‍, ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ 2019 ജൂലൈ 31 വരെ കുടിശ്ശികയില്ലാത്തവര്‍ക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.