പന്തളം: പന്തളം നഗരസഭ . തോന്നല്ലൂര്‍ ഗവ. യു.പി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ കേരളോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ ടി.കെ. സതി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കല-കായിക സാംസ്കാരിക സ്ഥിരം സമിതി ചെയർപേഴ്സൻ ലസിത, കൗൺസിലർമാരായ എ. രാമൻ, ജി. അനിൽകുമാർ, മഞ്ജു വിശ്വനാഥ്, പന്തളം മഹേഷ്, പ്രധാനാധ്യാപിക സാബിറ, അനീഷ്കുമാർ എന്നിവർ സംസാരിച്ചു. കായികമത്സരങ്ങള്‍ ഉളമയില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കല-രചന മത്സരങ്ങള്‍ തോന്നല്ലൂർ ഗവ. യു.പി സ്കൂളിലും നടക്കും. കല-രചന മത്സരങ്ങൾ മൂന്ന് വേദിയിലായി 35 ഇനത്തിൽ മുന്നൂറിൽ അധികം മത്സരാർഥികൾ പങ്കെടുക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപനസമ്മേളനം നഗരസഭ ചെയര്‍പേഴ്സൻ ടി.കെ. സതി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ജയന്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. എൻ.എസ്.എസ് വളൻറിയർമാർ ഗ്രാമം ദത്തെടുത്തു പന്തളം: കുളനട ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ ഗ്രാമം ദത്തെടുത്തു. ഗ്രാമത്തിൽ ആവശ്യമായ സേവനപ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുന്നതിൻെറ ഭാഗമായി മാന്തുക വാർഡിലെ ആലവട്ടകുറ്റി എന്ന പ്രദേശത്തെ ദത്തെടുക്കുകയും അവിടെ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായി സർവേ ആരംഭിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുളനട പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കുളനട നിർവഹിച്ചു. പി.ടി.എ പ്രസിഡൻറും വാർഡ് മെംബറുമായ കെ.ആർ. ജയചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. ചന്ദ്രകുമാർ, എൻ.എസ്.എസ് കോഓഡിനേറ്റർ ബിന്ദു, അധ്യാപകരായ ടൈറ്റസ്, ലതിക, ജയിംസ്, ഗ്രാമമുഖ്യൻ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. ഭരണഭാഷ വാരാചരണം നടത്തി ചിറ്റാർ: ലിറ്റിൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഭരണഭാഷ വാരാചരണം നടത്തി. വാരാചരണത്തിൻെറ സമാപന സമ്മേളനം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ബഷീർ അധ്യക്ഷത വഹിച്ചു. ഭരണമേഖലയിൽ ഉപയോഗിക്കാൻ കഴിയുന്ന 375 ഇംഗ്ലീഷ് പദങ്ങളുടെ മലയാളം തർജമ വിദ്യാർഥികൾ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രവികല എബിക്ക് കൈമാറി. പ്രിൻസിപ്പൽ ഉഷാകുമാരി, അധ്യാപകരായ എം.ജി. എബ്രഹാം, പി.കെ. സജീവൻ, ജിനു, സോന തോമസ്, വിശ്വജ്യോതി എന്നിവർ സംസാരിച്ചു. ചടങ്ങിൽ അധ്യാപകർ എം.എൽ.എയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.