അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

അടൂർ: അടൂർ സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 194 പോയൻറ് നേടി ജേതാക്കളായി. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ 150 പോയൻറുമായി രണ്ടാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ അടൂർ ഹോളി എയ്ഞ്ചൽസ് 151 പോയൻറുമായി ഒന്നാം സ്ഥാനവും അടൂർ സൻെറ് മേരീസ് എം.എം.ജി.എച്ച്.എസ് 107 പോയൻറുമായി രണ്ടാമതുെമത്തി. യു.പി വിഭാഗത്തിൽ 65 പോയൻറുമായി വടേക്കടത്തുകാവ് ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. 54 പോയൻറുമായി അടൂർ ഗവ.യു.പി.എസ് രണ്ടാം സ്ഥാനത്തെത്തി. എൽ.പി വിഭാഗത്തിൽ 65 പോയൻറുമായി കൊടുമൺ എസ്.സി.വി.എൽ.പി.എസ് ഒന്നാമതെത്തി. 61 പോയൻറുമായി ചൂരക്കോട് ഗവ.എൽ.പി.എസ് രണ്ടാം സ്ഥാനത്തെത്തി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 90 പോയൻറുമായി കൊടുമൺ ഹൈസ്കൂളും അന്താടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 38 പോയൻറുമായി പന്നിവിഴ ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ സൻെറ് തോമസ് വി.എ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അടൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ് 45 പോയൻറ് നേടി ജേതാക്കളായി. യു.പി വിഭാഗത്തിൽ അടൂർ സൻെറ് മേരീസ് എച്ച്.എസ്.എസ് 65 പോയൻറുമായി ഒന്നാമതെത്തി. പഴകുളം കെ.വി.യു.പി.എസ് 53 പോയൻറുമായി രണ്ടാം സ്ഥാനം നേടി. എൽ.പി വിഭാഗത്തിൽ അടൂർ പി.വി.എൽ.പി.എസ് 45 പോയൻറുമായി ഒന്നാമതും പഴകുളം ഗവ.എൽ.പി.എസ് 43 പോയൻറുമായി രണ്ടാമതും എത്തി. സമാപനസമ്മേളനം കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ആർ. അജീഷ് കുമാറിൻെറ അധ്യക്ഷതയിൽ നാടൻപാട്ട് കലാകാരൻ കടമ്പനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ് സമ്മാനദാനം നടത്തി. കെ.ജി. ശിവദാസൻ, അലക്സ്‌ ജോർജ്, ബി. വിജയലക്ഷ്മി, ഷാജി പതാലിൽ, വി.എൻ. സദാശിവൻപിള്ള, കൃഷ്ണദാസ് കുറുമ്പകര, മനോജ് പറക്കോട്, ജയിംസ് വൈ. തോമസ്, നിതിൻ കുളക്കട, സിസി കോശി, അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.