പ്രതിഭക്കൊപ്പം അൽപനേരം: പരിപാടി തുടങ്ങി

പന്തളം: കുളനട ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭക്കൊപ്പം അൽപനേരം പരിപാടിക്ക് തുടക്കമായി. ശാസ്ത്ര-പരിസ്ഥിതി രംഗത്ത് പ്രശസ്തനായ ഡോ. കെ.എൻ. പരമേശ്വരക്കുറുപ്പിനോടൊപ്പം പങ്കെടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. ഡയബറ്റിക് ചികിത്സരംഗത്ത് പ്രശസ്തനായ ഡോ. വിജയകുമാറുമായി വിദ്യാർഥികൾ സംവദിച്ചു. കുളനടയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ എജുക്കേഷൻ ഹാളിൽ നടന്ന പ്രതിഭസംഗമത്തിൽ ജീവിതശൈലീ രോഗങ്ങളെപ്പറ്റി നിരവധി വിവരങ്ങൾ കുട്ടികളുമായി പങ്കിട്ടു. പരിപാടിക്ക് പ്രിൻസിപ്പൽ ഡോ. ചന്ദ്രകുമാർ നേതൃത്വം നൽകി. നിരവധി അധ്യാപകർ പങ്കെടുത്ത കൂട്ടായ്മയിൽ പി.ടി.എ പ്രസിഡൻറ് കെ.ആർ. ജയചന്ദ്രൻ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.