പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡ്രൈവറെ മര്‍ദിച്ച എസ്.ഐക്കും പൊലീസുകാര്‍ക്കുമെതിരെ സംസ്ഥാന പൊലീസ് കംപ്ലയിൻറ്സ് അ തോറിറ്റി നിയമ നടപടിക്ക് ഉത്തരവ്. ചിറ്റാര്‍ മേൽത്തുണ്ടിയില്‍ കെ.എസ്.ആർ.ടി.സി ഡ്രൈവറായ പി.എ. ഷാജഹാനെ ചിറ്റാര്‍ എസ്.ഐ എം.ആര്‍. രാകേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. അല്‍സാം, എസ്. അനീഷ് എന്നിവര്‍ ചേര്‍ന്ന് അകാരണമായി മര്‍ദിച്ചതായാണ് പരാതി. കഴിഞ്ഞ ജനുവരി രണ്ടിന് വാഹനാപകടത്തില്‍ പരിക്കേറ്റ മാതാവിനൊപ്പം സ്വകാര്യ ആശുപത്രിക്ക് സമീപം നില്‍ക്കുകയായിരുന്ന ഷാജഹാനെ എസ്.ഐ വിളിച്ചുവരുത്തി, മറ്റൊരു കേസിൻെറ ജാമ്യം എടുത്തോയെന്ന് പറഞ്ഞ് അസഭ്യവര്‍ഷം ചൊരിയുകയും പൊലീസുകാരും ചേര്‍ന്ന് ആള്‍ക്കൂട്ടത്തിൽ വെച്ച് വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മൊഴികളും സാഹചര്യതെളിവുകളും പരിശോധിച്ച് എതിര്‍കക്ഷികളായ മൂന്നുപേരെയും വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തുവെന്നും പരാതിക്കാരന് നഷ്ടപരിഹാര തുക മൂന്നുപേരും നല്‍കണമെന്നും അതോറിറ്റി ശിപാര്‍ശ ചെയ്തു. കൂടാതെ പരാതിയുടെ പകര്‍പ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും അയക്കണമെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ടെന്ന് ഷാജഹാനും അഡ്വ. കെ. ഹരികുമാറും വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. പഴവങ്ങാടിയിൽ മാലിന്യ സംസ്കരണത്തിന് സംയോജിത പദ്ധതി റാന്നി: പഴവങ്ങാടി പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന് ഹരിത കർമസേന, തുമ്പൂർമൂഴി പദ്ധതി, പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ്, ക്ലീൻ കേരള പദ്ധതി എന്നിവ സംയോജിപ്പിച്ച് പദ്ധതി തയാറാക്കി. പഞ്ചായത്തിലെ 17 വാർഡുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 34 പേരടങ്ങുന്നതാണ് ഹരിത കർമ സേന. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പഞ്ചായത്തിലെ വീടുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ഇവർ നേരിട്ടെത്തി ശേഖരിക്കും. ഇതിനായി നിശ്ചിത ഫീസും ഏർപ്പെടുത്തും. ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. മാസത്തിലൊരിക്കൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രത്യേക ഷെഡിൽ എത്തിക്കും. ക്ലീൻ കേരള കമ്പനിയാണ് ഇവിടെനിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത്. ജനപ്രതിനിധികളുടെയും ഹരിത കർമസേന അംഗങ്ങളുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നോട്ടീസ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് കുരിയാക്കോസ്, വൈസ് പ്രസിഡൻറ് അനി സുരേഷ്, ഷൈനി രാജീവ്, അനിൽ തുണ്ടിയിൽ, അനു ടി. സാമുവൽ, അനിത അനിൽകുമാർ, ബിനിറ്റ് മാത്യൂ, സൈമൺ വർഗീസ്, ദീപു, നിഷ രാജീവ്, ശോഭന രാജൻ, സനുജകുമാരി എന്നിവർ നേതൃത്വം നൽകി. രണ്ടാം ഘട്ടമായി ജൈവ മാലിന്യങ്ങളും ശേഖരിച്ച് തുമ്പൂർമൂഴി യൂനിറ്റിലെത്തിച്ച് സംസ്കരിക്കും. ഇതിനായി രണ്ടു യൂനിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബസ് സ്റ്റാൻഡിൽ നിർമാണം പൂർത്തിയാക്കിയ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിൻെറ പ്രവർത്തനവും ആരംഭിക്കും. രാത്രികാലങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി സ്ഥാപിക്കുമെന്നും പ്രസിഡൻറ് ജോസഫ് കുറിയാക്കോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.