പന്തളം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി യുവാവിെൻറ പരാതി. പന്തളം കുളനട സ്വദേശി കെ.ആർ. ശ്രീജിത്താണ് പരാതിക്കാരൻ. കഴിഞ്ഞദിവസം ഇടപ്പോണിലുണ്ടായ സംഭവവുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യാജചിത്രങ്ങൾ തയാറാക്കി അവഹേളിക്കുന്നതായാണ് പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സി.പി.എം, എസ്.ഡി.പി.ഐ പ്രവർത്തകരാണ് ഇതിനുപിന്നിലെന്നും ശ്രീജിത്ത് ആരോപിച്ചു. താൻ ആർ.എസ്.എസ് പ്രവർത്തകനായതിനാലാണ് ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. സൗജന്യ തൊഴിൽ പരിശീലനം പന്തളം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ പന്തളത്ത് പ്രവർത്തിക്കുന്ന മൈേക്രാ ഐ.ടി.ഐയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. എം.എസ് ഓഫിസ്, സി.സി.ടി.വി ടെക്നീഷ്യൻ. യോഗ്യത: എസ്.എസ്.എൽ.സി. അക്കൗണ്ട്സ് അസിസ്റ്റൻറ് യൂസിങ് ടാലിക്ക് പ്ലസ് ടു പാസായ നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം. എസ്.എസ്.എൽ.സി പാസായ പട്ടികജാതി യുവാക്കൾക്ക് സ്കോളർ പി.വി. ഇൻസ്റ്റലേഷൻ സർവിസ് (മൂന്നുമാസം), എ.സി മെക്കാനിക് (ആറുമാസം) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 8078809610, 9446438028. അധ്യാപക ഒഴിവുകൾ പന്തളം: തോട്ടക്കോണം ഗവ.എൽ.പി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഒക്ടോബർ ഒന്നിന് കൂടിക്കാഴ്ച. പന്തളം: കീരുകുഴി നോമ്പിഴി ഗവ.എൽ.പി സ്കൂളിൽ താൽക്കാലിക എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ 11ന് കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.