പത്തനംതിട്ട: റാന്നിയിലെ പുതിയ സമാന്തര പാലത്തിെൻറ നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ഇതിെൻറ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലപരിശോധന നടത്തി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന ഖ്യാതി പുതിയ സമാന്തര പാലത്തിന് സ്വന്തമാകും. റാന്നി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നിലവിെല പാലത്തിന് സാമാന്തരമായി പുതിയത് നിർമിക്കുന്നത്. പമ്പാനദിയില്‍ പെരുമ്പുഴ കടവിെനയും ഉപാസനക്കടവിെനയും ബന്ധിപ്പിക്കുന്ന ആര്‍ച് പാലത്തിന് 368.40 മീറ്റര്‍ നീളമുണ്ട്. പാലത്തിന് 27.5 കോടി രൂപയാണ് വകയിരുത്തിയത്. പാലത്തിന് പമ്പാ നദിയില്‍ രണ്ട് തൂണുകളും രണ്ട് അബട്ട്മെൻറുകളും ഉണ്ട്. പെരുമ്പുഴ കരയില്‍ നാലു തൂണുകളും ഉപാസനക്കരയില്‍ അഞ്ച് തൂണുകളുമാണ് ഉള്ളത്. ഉപാസനക്കരയില്‍നിന്ന് പമ്പാ നദിയിലേക്ക് ഇറങ്ങാന്‍ നാലു മീറ്ററിെൻറ റോഡും വിഭാവനം ചെയ്തിട്ടുണ്ട്. പുഴയിലെ മൂന്നു സ്പാനുകള്‍ക്ക് 45 മീറ്റര്‍ വീതം നീളമുണ്ട്. ഇരുകരകളിലുമായുള്ള ഒമ്പത് സ്പാനുകള്‍ക്ക് 26 മീറ്റര്‍ വീതം നീളമുണ്ട്. പാലത്തിെൻറ വാഹനം കടന്നുപോകുന്ന ഭാഗത്തിന് 7.5 മീറ്റര്‍ വീതിയുണ്ട്. പാലത്തിന് ഇരുവശവും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉണ്ട്. ഉപാസനക്കടവില്‍ അപ്രോച്ച് റോഡിന് 40 മീറ്റര്‍ നീളം ഉണ്ട്. പാലത്തിെൻറ പെരുമ്പുഴ കരയില്‍ 1800 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് കടന്നുപോകുന്നത്. രാമപുരം-ബ്ലോക്ക് പടി റോഡ് ഏറ്റെടുത്താണ് അപ്രോച്ച് റോഡായി ഉയര്‍ത്തുക. 10 മീറ്റര്‍ വീതിയിലാണ് ഇരുഭാഗത്തും അപ്രോച്ച് റോഡ് നിർമിക്കുന്നത്. പുതിയ പാലം വരുന്നതോടെ റാന്നി ടൗണിെൻറ മുഖച്ഛായ തന്നെ മാറും. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതക്ക് സമാന്തരമായി ബ്ലോക്ക് പടി മുതല്‍ മിനര്‍വ ജങ്ഷന്‍ വരെ പുതിയ റോഡ് വരുന്നതോടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കൂടുതല്‍ മേഖലകളിലേക്ക് വികസനം എത്തിക്കാന്‍ ഇതിലൂടെ കഴിയും. രാമപുരം-ബ്ലോക്കുപടി റോഡിെൻറ പോസ്റ്റ് ഓഫിസ് പടി ഭാഗത്ത് സംസ്ഥാനപാതയിലേക്ക് കയറുന്ന ഇടുങ്ങിയ റോഡ് തൊട്ടടുത്ത കടമുറികള്‍ വിലയ്ക്കെടുത്ത് വീതി വര്‍ധിപ്പിക്കും. റോഡ് വികസനത്തിന് വസ്തു ഏറ്റെടുക്കേണ്ട ഇടങ്ങളില്‍ നഷ്ടപരിഹാരം നല്‍കിയാവും ഏറ്റെടുക്കൽ. ബെഗോറ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ് പാലത്തിെൻറ നിര്‍മാണച്ചുമതല. സൂപ്രണ്ടിങ് എൻജിനീയര്‍ ഇ.ജി. വിശ്വപ്രകാശ്, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ആര്‍. അനില്‍കുമാര്‍, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍മാരായ പി. ശ്രീലത, ബിജി തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രളയം: സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ അപേക്ഷ നല്‍കണം പത്തനംതിട്ട: കൃഷി വകുപ്പില്‍നിന്ന് ലഭിച്ച ഫെര്‍ട്ടിലൈസര്‍ ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, നഴ്സറി ലൈസന്‍സ്, വിള ഇൻഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ പ്രളയത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയത് ലഭിക്കാൻ സെപ്റ്റംബർ 29ന് വൈകീട്ട് മൂന്നിനകം അതത് കൃഷിഭവനുകളിലോ പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലോ അപേക്ഷ നല്‍കണം. കോഴഞ്ചേരി പബ്ലിക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ഏകജാലക ക്യാമ്പില്‍ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. മണ്ണ് കടത്തിയ ലോറി പിടികൂടി അടൂർ: മണ്ണ് കടത്തിയ ലോറി അടൂർ പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറെ അറസ്റ്റു ചെയ്തു. വെള്ളച്ചിറ ജങ്ഷനിൽനിന്ന് െവള്ളിയാഴ്ച ഉച്ചക്ക് 12നാണ് മണ്ണ് പിടിച്ചെടുത്തത്. ഡ്രൈവർ പാലമേൽ ഉളവക്കാട്, കാവുംപാട് ആതിര ഭവനിൽ ശശിധരെനയാണ് (53) അറസ്റ്റ് ചെയ്തത്. വാഹനവും മണ്ണും ജിയേളാജിസ്റ്റിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.