പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജുമായി ചേർന്ന് സ്ഥാപിക്കുന്ന എ.ഇ.ഡി മെഷീെൻറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് ബാർ അസോസിയേഷൻ ഹാളിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. രാമകൃഷ്ണൻ നിർവഹിക്കും. പ്രിൻസിപ്പൽ ജില്ല ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റി മെംബർ സെക്രട്ടറി കെ. സത്യൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ കോടതികളും പതിനെട്ടോളം സർക്കാർ വകുപ്പുകളും പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെ എത്തുന്നവർക്കും ഹൃദയാഘാതം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനു വേണ്ടിയാണ് എ.ഇ.ഡി മെഷീൻ സ്ഥാപിക്കുന്നത്. മുൻകാലങ്ങളിൽ മിനി സിവിൽ സ്റ്റേഷനിൽെവച്ചുണ്ടായ ഹൃദയാഘാതം മൂലം മൂന്നുപേർ മരണപ്പെട്ടിരുന്നു. ആവശ്യമായ മെഡിക്കൽ സേവനം യഥാസമയം ലഭ്യമാക്കിയിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്കും ജീവനക്കാർക്കും പ്രയോജനപ്രദമാകുന്ന വിധത്തിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനായി എ.ഇ.ഡി മെഷീൻ സ്ഥാപിക്കുന്നതിന് ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുൻകൈയെടുത്തതെന്ന് സെക്രട്ടറി ആർ. ജയകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.